ഡോക്ടര്‍ ഗംഗ്രാം ക്രാന്തികര്‍ MBBS, MS, Gastro Enterologist(Surgeon)
"ഗുഡ് മോര്‍ണിംഗ് സര്, മേ ഐ കം ഇന്‍? "
"ഗുഡ് മോര്‍ണിംഗ്, കം ഇന്‍, വരൂ, വരൂ... ഇരിക്കൂ, എന്താണ് ഇപ്പോഴത്തെ പ്രശ്നം?"
"കഴിഞ്ഞ തവണ പറഞ്ഞതാണ് സര്..."
"ഒന്നൂടെ പറഞ്ഞോളൂ..."
"Difficulty in swallowing, upper abdomen pain, back muscular pain, painful burping, feverish feeling, tastelessness, extra-ordinary weight loss..."
"How are your motions, black in color ?"
"കഴിഞ്ഞ തവണ പറഞ്ഞു...!"
"ഒന്നൂടെ പറയൂ..."
"Not black sir, dark brown; what is the significance of color change?
"അതൊന്നും നമ്മള് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല, പിന്നെ, വേണമെങ്കില്‍ ഇവിടെ ധാരാളം മെഡിക്കല്‍ ബുക്സ് ഉണ്ട്..."
"വേണ്ട സര്, താങ്കള്‍ തന്നെ പഠിചോളൂ..."
"ഓക്കെ, ഓക്കെ... സോണോഗ്രാഫി റിപ്പോര്‍ട്ട് കൊണ്ടുവന്നിട്ടുണ്ടോ...?"
"ഇതാ സര്."
"ഉം, ഈ റിപ്പോര്‍ട്ട് അനുസരിച്ച്, നിങ്ങള്‍ക്ക് 'GERD' എന്ന അസുഖമാണ്. അതായത്, നിങ്ങളുടെ GE Junction valve തകരാറില്‍ ആയിട്ടുണ്ടാകാം. കൂടാതെ, മറ്റു രണ്ടു പ്രധാന പ്രശ്നങ്ങള്‍ കൂടിയുണ്ട്..."
"അതെന്താണ് സര്...?"
" അത്, ഫാറ്റി ലിവര്‍(fatty liver), ഗാള്‍ ബ്ലാഡര്‍ പോളിപ്സ് (Gal Bladder polyps)"
"പക്ഷെ, അത് അത്ര പ്രധാനമാണോ സര്...?
"ആണ്, ഇതേക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?"
" Sir, I recently read in an online medico magazine that if you pick 20% of people from the street, they will have fatty liver and Gal bladder polyps of less than 10mm size are harmless... my polyps size is 4mm only sir... and it will take 15-20 yrs to grow to that size..."
" ങാ ഹാ, so will you wait for the problem to grow? എങ്കില്‍ നിങ്ങള്‍ treatment- നു online magazine-നെ സമീപിക്കൂ... മനുഷ്യന്റെ സമയം മിനക്കെടുത്താതെ പോണം മിസ്റ്റര്‍!"
"സോറി സര്...,"
"നിങ്ങളുടെ ഗാള്‍ ബ്ലാഡര്‍ remove ചെയ്യേണ്ടി വരും..."
"പക്ഷെ, ഓണ്‍ ലൈന്‍ മാഗ.... സോറി സര്, അത് കൊണ്ട് എന്റെ GERD പ്രോബ്ലംസ് മാറിക്കിട്ടുമോ സര്...?
"നിങ്ങള്‍ പേടിക്കാതിരിക്കൂ... ഇത് വളരെ സിമ്പിള്‍ ഓപറേഷന് ആണ്. എനിക്കിതില്‍ നല്ല പ്രവൃത്തി പരിചയവും ഉണ്ട്... പിന്നെന്താ?
" സര്, എന്റെ GERD പ്രോബ്ലംസ്..."
" ... ഞാന്‍ പറഞ്ഞല്ലോ, ഇത് വളരെ സിമ്പിള്‍ ഓപറേഷന് ആണ്. നിങ്ങള്‍ക്ക് ഒരു കുഴപ്പവും വരില്ല...!"
"പിന്നെ, എന്റെ Food Pipe ഇതുവരെ examine ചെയ്തിട്ടില്ല... എന്തോ കാര്യമായ തടസ്സം ഉണ്ട് സര്... "
"ഇതുവരെ നൂറോളം ഓപറേഷന്‍സ് ഞാന്‍ ചെയ്തു കഴിഞ്ഞു... കാര്യമായ ഒരു തടസ്സവുമില്ലാതെ!!"
" സര്, എന്റെ ഗാള്‍ ബ്ലാഡര്‍; ഇത് ഓപറേഷന് ചെയ്തു മാറ്റിയാല്‍ കുഴപ്പമൊന്നും ഉണ്ടാവില്ലേ സര്?"
"എന്ത് കുഴപ്പം? എനിക്കിതുവരെ കുഴപ്പമൊന്നുമുണ്ടായിട്ടില്ല...!!"
"എന്നാലും, remove ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍... ഇനിയുള്ള കാലം ഗാള്‍ ബ്ലാഡര്‍ ഇല്ലാതെ..."
"ഇനിയുള്ള കാലം ഗാള്‍ ബ്ലാഡര്‍ ഇല്ലെങ്കിലും ലിവര്‍ അതിന്റെ കര്‍മ്മം ചെയ്യും ... പിന്നെ, നിങ്ങള്‍ ആ കര്ട്ടന്-നു പുറകിലെ വലിയ ചില്ലു ഭരണി കണ്ടോ? അതു നിറയെ Gal Bladders ആണ്. നിങ്ങളെക്കാള്‍ ബുദ്ധിയുള്ളവരുടെതും അക്കൂട്ടത്തിലുണ്ട്!"
" കര്ട്ടന്-നു പുറകിലല്ലേ സര്? എങ്ങനെ കാണാനാണ്?"
"ഇതിനു വെറും 45,000/- രൂപയെ ചെലവ് വരൂ. നിങ്ങള്ക്കായത് കൊണ്ട് വെറും 44,000/- രൂപക്ക് ചെയ്തു തരാം."
"എത്ര...?"
"ഒരു തവണ പറഞ്ഞു..."
"ഒന്നൂടെ പറയണം സര്..."
"44,000/-"
" 44,000/- രൂപയും ഗാള്‍ ബ്ലാഡറും ഞാന്‍ താങ്കള്‍ക്ക് അടിയറ വെക്കണം. ശെരി, പക്ഷെ, അത് കൊണ്ട് എന്റെ GERD പ്രോബ്ലംസ് മാറിക്കിട്ടുമോ?"
"നിങ്ങള്‍ ഇങ്ങനെ അധൈര്യപ്പെടാതിരിക്കൂ! അതിനു ഞാന്‍ വേറെ മരുന്ന് തരുന്നുണ്ടല്ലോ...?"
"അപ്പോള്‍ പിന്നെ, എന്തിനാണിപ്പോള്‍ ഒരു സര്‍ജറി...?"
"എന്ന് പറഞ്ഞാല്‍, എനിക്കും ജീവിക്കണ്ടേഡോ? ഇന്നേക്ക് ഈ മാസം പതിനഞ്ചായി തീയതി. ഇന്ന് വരെ ഒറ്റ സര്‍ജറി പോലും തരപ്പെട്ടില്ല... ഈ ഓണ്‍ലൈന്‍ മാഗസിന് കാരെ കൊണ്ട് ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ഇപ്പോള്‍ കഞ്ഞികുടി മുട്ടുന്ന അവസ്ഥയാണ്... പിന്നെ, മകളുടെ മെഡിസിന് അഡ്മിഷന്- രൂപ ഇരുപതു ലക്ഷമാ ക്യാപിറ്റെഷന്... മറ്റു ചിലവുകള്‍, ഹോസ്പിറ്റല്‍ സ്റ്റാഫ് സാലറി, ഓവര്‍ ഹെഡ് എക്സ്പെന്‍സസ്... ഇതൊക്കെ ഞാന്‍ എവിടുന്നെടുത്തു കൊടുക്കും....?!!!!"
*******
https://www.facebook.com/photo.php?fbid=792060094137719&set=pb.100000012060771.-2207520000.1466506252.&type=3&theater

ഇത് നിങ്ങളുടെ അനുഭവം ആണോ ?!!
ReplyDelete80% experience and 20% drama. Ijaz Ahmed. And the problem turned out to be Cancer. I am still undergoing Chemo.
ReplyDeleteMy point is 'beware of wrong diagnosis & treatment'. Experienced doctors can also make mistakes & misleading decisions. This doctor (name changed) has some 13 papers published to his credit.