അനൌദ്യോഗികമായ ഒരു രഹസ്യ യോഗം നടക്കുകയാണ്.
മന്ത്രിമുഖ്യന്‍, സര്‍വ്വ സൈന്യാധിപന്‍, സൈന്യാധിപന്‍, ആസ്ഥാന ഗുരുജി, കൊട്ടാരം ജ്യോത്സ്യന്‍, ദളവ, കൊട്ടാരം രായസക്കാരന്‍, കൊട്ടാരം വൈദ്യന്‍, ഖജാന്ജി്, ആസ്ഥാന ഗായകന്‍ തുടങ്ങി പൌരപ്രമാണിമാര്‍ എല്ലാമുണ്ട്.
ആയിടെ ദേശത്ത് യോഗ്യന്മാരുടെ ഇടയില്‍ മാത്രം (കു)പ്രസിദ്ധയായ ഒരു ദേവദാസിയെ ക്കുറിച്ചാണ് രഹസ്യ ഭാഷണം.“...ഉടുരാജ മുഖി മൃഗരാജ കടി
ഗജരാജ വിരാജിത മന്ദഗതി....ശരിക്കും ഒരു അപ്സരസ്സ് തന്നെ!”
“ആരെക്കുറിച്ചാണ് വര്‍ണന...?!” - മന്ത്രിമുഖ്യന്‍ ആരാഞ്ഞു.
“..ഹയ്, ഒന്നും അറിയാത്തത് പോലെ നടിക്ക്യാണോ, അവിടുന്ന്? സംബന്ധം കൂടിയത് പലരും അറിഞ്ഞിരിക്കുന്നൂ...!” - സര്‍വ്വ സൈന്യാധിപന്‍. വെളിപ്പെട്ടു.
.
“ഇല്ല, ഇനി ഒന്നും മറക്കുന്നില്ല... തരുണീ മണി തന്നെ!”
“യദി സാ യുവതീ ഹൃദയേ വസതി...
ക്വ ജപ: ക്വ തപ :ക്വസമാധിവിധി?.. എന്നല്ലേ പ്രമാണം?”
ഓരോ പ്രമാണിമാരും അവരവരുടെ മധുരാനുഭവങ്ങള്‍ രഹസ്യമായി അയവിറക്കി.
ചര്‍ച്ച ഈ വിധം രസപ്രധാനമായി പുരോഗമിക്കവേ പൊടുന്നനെ സഭയില്‍ പ്രവേശിച്ച കൊട്ടാരം വിദൂഷകന്‍ ഞെട്ടിപ്പിക്കുന്ന ആ രഹസ്യം വെളിപ്പെടുത്തി...
“...അപ്സരസ്സിനു മാറാവ്യാധി പിടിപെട്ടിരിക്കുന്നുവത്രേ...!”
“എന്താണ് വ്യാധി? എവിടെയാണ് വ്യാധി..?”
“...അത്...അത്...പുറത്തു പറയാന്‍ പറ്റില്ലത്രേ!
"...രഹസ്യരോഗമാണെന്ന് കേള്‍ക്കുന്നു... നിമിഷങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു...”
“തെളിയിച്ചു പറയൂ...??”
“...സംസര്‍ഗം മൂലം പകരുമെന്നു നിശ്ചയം... അങ്ങനെ...വന്നാല്‍ മരണം സുനിശ്ചിതമാണെന്നത്രേ വിധി...”
“ശ്രീപത്മനാഭാ...!!!”
- ആഡ്യന്‍മാരുടെ ആര്‍ത്തനാദം അപ്സരസ്സിന്റെ ആത്മാവില്‍ അലിഞ്ഞു.
https://www.facebook.com/photo.php?fbid=630690420274688&set=pb.100000012060771.-2207520000.1466506865.&type=3&theater
No comments:
Post a Comment