Friday, 1 August 2014

ആരാച്ചാര്‍:

ആരാച്ചാര്‍:

കൊലക്കേസ് പ്രതിയേയും കൊണ്ട് വാര്‍ഡന്‍ സെല്‍ നമ്പര്‍ : 9 ന്‍റെ വാതില്‍ക്കല്‍ എത്തി.

സെല്ലിലെ അന്തേവാസി ഒരാള്‍ താഴെയിരുപ്പുണ്ട്.

പൂട്ടു തുറക്കുന്നതിനിടയില്‍ വാര്‍ഡന്‍ പറഞ്ഞു:

" ഇന്നു മുതല്‍ ഇതാണ് നിന്‍റെ സെല്‍. ഈ സെല്‍ ഇന്ന് വെളുപ്പിന് കാലിയാവും.... ആ, സത്യാ, ഇന്ന് രാത്രി നിനക്കൊരു അതിഥിയുണ്ട്... ചട്ടമനുസരിച്ച് ചെയ്യാന്‍ പാടില്ലാത്തതാണ്...പക്ഷേ, വേറെ നിവ്യത്തിയില്ല...
മറ്റെവിടെയും ഇവനെ പാര്‍പ്പിക്കാന്‍ പറ്റില്ല... ഒരു ധൈര്യക്കുറവ്...അത്രയ്ക്ക് നല്ല മൊതലാണെ...! പിന്നെ, കുഴപ്പമൊന്നുമുണ്ടാക്കരുത്... ടൌണില്‍ എവിടെയോ വര്‍ഗീയ ലഹള. അതോണ്ട് സെല്‍ എല്ലാം ഫുള്ളായി..."

ജയില്‍ വാര്‍ഡന്‍റെ ശബ്ദം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി. "ഇല്ല സര്‍, കുഴപ്പമൊന്നുമുണ്ടാവില്ല..." 

ആ ജയിലിലെ ഏറ്റവും മര്യാദക്കാരനായ തടവുകാരനായിരുന്നു അയാള്‍.

"... എന്താ നീങ്കള്‍ടെ പേര്...?" ആഗതന്‍ കുശലം ചോദിച്ചു.

"..സത്യശീലന്‍.."

"എന്താണ് നീങ്കള്‍ ചെയ്ത കുറ്റം...?

"..എന്‍റെ ഭാര്യയെ ഒരാള്‍ മാനഭംഗം ചെയ്തു കൊന്നു... അവനെ ഞാന്‍ വകവരുത്തി. പോലീസ് സ്റ്റേഷനിലും കോടതിയിലും കുറ്റം ഏറ്റു പറഞ്ഞു.. കോടതി വധശിക്ഷ വിധിച്ചു. അപ്പീലിനൊന്നും പോയില്ല. നാളെ വെളുപ്പിന് നാലു മണിക്ക് എന്‍റെ വധ ശിക്ഷ നടപ്പിലാക്കും..."

"ഛെ! കഷ്ടമായിപ്പോച്ച്. നീങ്കള്‍ അപ്പീല്‍ പോകണമായിരുന്നു... അപ്പോള്‍, കുട്ടികള്‍...?"

"കുട്ടികള്‍...കുട്ടികള്‍... അതിരിക്കട്ടെ, നിന്‍റെ ഒരു കൈയ്ക്ക് എന്തു പറ്റി? എവിടെയാ നിന്‍റെ നാട്? എന്താ നീ ചെയ്ത കുറ്റം...?"

" ഊര് തമിഴ്നാട്ടിലെ കടല്ലുരില്‍ ...ട്രെയിനില്‍ വെച്ച് നാന്‍ ഒരു പെണ്‍കുട്ടിയെ കൊള്ളയടിച്ചു... അവള്‍ ട്രെയിനില്‍ നിന്നും വീണു... അവള്‍ മരിച്ചു..."

"അല്ല, ഞാന്‍ പറയാം, കൊള്ളയടിച്ചതിനു ശേഷം, അവളെ നീ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു... നീയും ചാടി... ചോരയില്‍ കുളിച്ചു കിടന്ന അവളെ നീ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി ബലാല്‍സംഗം ചെയ്തു കൊന്നു... അവള്‍ എറണാകുളത്ത് നിന്നും ജോലി കഴിഞ്ഞു ഷോര്‍ണൂരിലുള്ള വീട്ടിലേക്കു മടങ്ങുകയായിരുന്നു. അവളുടെ വിവാഹം ഉറപ്പിച്ചിരുന്നു. അവള്‍ക്കു അമ്മയും ഒരനിയനും ഉണ്ട്... ശരിയല്ലേ...?"

"...അ...അതെ... നീങ്കള്‍... ഇതെപ്പടി....?" ഒറ്റകയ്യന്‍ ഞെട്ടി.

"പോലീസ് കുറ്റമറ്റ രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി. കീഴ്ക്കോടതി നിനക്ക് വധശിക്ഷ വിധിച്ചു... ഹൈക്കോടതി ശിക്ഷ ശരി വെച്ചു... ഇപ്പോള്‍ സുപ്രീംകോടതി നിന്‍റെ വധ ശിക്ഷ സ്റ്റേ ചെയ്തു..."

" സെ..രി..."

"നിനക്ക് രെക്ഷപ്പെടാന്‍ കഴിയും എന്ന് തോന്നുണ്ടോ...?"

"...ജീവപര്യന്തമാക്കിക്കിട്ടിയാല്‍..." 

" ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തിട്ടു, ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തിയിട്ടു നീ രെക്ഷപ്പെടാന്‍ പാടുണ്ടോ...?" സത്യശീലന്‍റെ ശബ്ദം കനത്തിരുന്നു... അതിഥിക്ക് എന്തോ പന്തികേട് തോന്നി. അജാന ബഹുവായ അയാളുടെ മുഖഭാവം അവനെ ഭയപ്പെടുത്തി. 

...............

പുലര്‍ച്ചെ, എല്ലാ നടപടിക്രമങ്ങളും പാലിച്ച് സത്യശീലനെ തൂക്കിലേറ്റാന്‍ ആരാച്ചരെത്തി.

അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് അയാള്‍, പുഞ്ചിരിയോടെ 'ഇല്ല' എന്നു മറുപടി പറഞ്ഞു. 

ആരാച്ചാര്‍ തല കറുത്ത തുണി കൊണ്ട് മൂടി.

തൂക്കു കയര്‍ കഴുത്തില്‍ അണിയിച്ചു.

ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം 

കറുത്ത തുണിക്ക് മറയ്ക്കാന്‍ കഴിയാത്ത വിധം ആ പുഞ്ചിരി തെളിഞ്ഞു നിന്നു.

ആ സമയം, സെല്‍ നമ്പര്‍ : 9-ല്‍ കരിമ്പടം കൊണ്ടു മൂടിയ ശരീരത്തിലേക്ക് ഉറുമ്പുകള്‍ വരിയിട്ടു തുടങ്ങിയിരുന്നു.

Monday, 28 July 2014

വിശ്വാസം:



  - ഇതു തന്നെയല്ലേ ജിഗ്നേഷ്‌ ഭായ് പറഞ്ഞ കട?

ചുനിലാല്‍ ഭായ് ദാമോദര്‍ ഭായ് പട്ടേല്‍ കൈയിലിരുന്ന വിസിറ്റിംഗ് കാര്‍ഡിലേക്ക് നോക്കി.

...Shop No 3, Shelter Arcade, Plot No 26, Near D Mart , Sector 42 ....

-അഡ്രസ്‌ ഇത് തന്നെ.

-ആരെയും കാണുന്നില്ലല്ലോ?

"കോയി ഹേ?'

"ജി സാബ്... ബോലിയെ..." അകത്തെ ടേബിള്‍ -നു പുറകില്‍ വിരിച്ചിട്ടിരുന്ന ഷീറ്റില്‍ നിന്നും വെള്ള തൊപ്പി വെച്ച ഒരാള്‍ എഴുന്നേറ്റു വന്നു... പ്രാര്‍ഥിക്കുകയായിരുന്നോ?

" ജീ... താങ്കളാണോ ഈ കടയുടെ ഉടമസ്ഥന്‍...? ഞാന്‍ ജിഗ്നേഷ്‌ ഭായ് പറഞ്ഞിട്ടു വന്നതാണ്..."

"ഹോ..ജിഗ്നേഷ്‌ ഭായ്... ഓര്‍മയുണ്ട്... എന്താണ് സാബ് വേണ്ടത്...?"

" എന്താണ് താങ്കളുടെ പേര്? നാട്? എത്ര നാളായി ഈ ബിസിനസ്‌ ചെയ്യുന്നു...?"

"ജീ സാബ്... ഞാന്‍ യുനിസ് അബ്ദുല്‍ റഹ്മാന്‍ സൈഫി... സ്വന്തം നാട് ലക്നോവിലെ, ഹസ്രത്ത്‌ ഗഞ്ചില്‍ ... പക്ഷെ, ഞങ്ങളുടെ കുടുംബം ബിസിനസ്‌ സംബന്ധമായി സഹരന്‍പൂരിലെ, അംബാല റോഡില്‍ ആണ്... അറുപതു വര്‍ഷത്തോളമായി എന്‍റെ പിതാവ് ഈ ജോലിയില്‍ ഉണ്ട്. ഞാന്‍ തന്നെ ഇരുപത് വര്‍ഷമായി മുംബൈയില്‍ മന്ദിര്‍ ഉണ്ടാക്കി വില്‍ക്കുന്നു. നാസിക്കിലും, പൂനെയിലും സപ്ലൈ ഉണ്ട്. ഞങ്ങള്‍ക്ക് ബാന്ദ്രയിലും ഷോപ്പ് ഉണ്ട്.ഇന്ന് വരെ ഒരു പരാതിയും ഉണ്ടായിട്ടില്ല സാബ്..."

" ഓക്കേ, ടീഖ്‌ ഹൈ..വീട്ടിലേക്ക് ഒരു പൂജ മന്ദിര്‍ വേണം..ഇതിനു എന്ത് വിലവരും?"

"അത് വിറ്റു പോയതാണ് ... അതിന് ബീസ് ഹജാര്‍ സാബ്...15”x09”; 18”x09”;21”x09”, 24”x09" ഈ സൈസില്‍ എല്ലാം ലഭ്യമാണ് സര്‍."

"ഇത് മഹാഗണി ആണോ,"

"അല്ല ഇത് Sheesham... ഈടും ഉറപ്പും ഉണ്ടാകും സര്‍, ഗാരണ്ടി."

"എങ്കില്‍ ഇത് പോലെ ഒന്നു തന്നെ ആയിക്കോട്ടെ ...സൈസ് 24”x09"... അവസാന വില പറയൂ...ഒരാഴ്ചക്കുള്ളില്‍ ഡെലിവറി ചെയ്തിരിക്കണം. അതായതു 31 നു. ഒന്നാം തീയതി അതിരാവിലെ പൂജയുണ്ടാവും..."

"ഒരു പതിനെട്ടു... ഇനിയും കുറച്ചാല്‍ ഒന്നും കിട്ടില്ല സര്‍..."

" കൂടുതല്‍ വില പേശുന്നില്ല, എനിക്ക് കുറച്ചു തിരക്കുണ്ട്‌..അപ്പൊ, പതിനേഴിന് ഉറപ്പിക്കാം... ടീഖ്‌ ഹൈ? ഇതാ മുഴുവന്‍ പൈസയും അഡ്വാന്‍സ്‌ ആയിരിക്കട്ടെ., പിന്നെ, എന്‍റെ ബാന്ദ്രയിലെ അഡ്രസ്‌. ഇവിടെ എത്തിക്കണം. 31-നു... മറക്കരുത്‌."

" സാബ്....ഹാം സാബ്".

..............

 1975 -ല്‍ അരവിന്ദ്‌ ഭായിയോടൊപ്പം ബോംബയിലേക്ക് വണ്ടി കയറുമ്പോ കയ്യിലൊന്നുമുണ്ടായിരുന്നില്ല. വീട്ടിലെ പട്ടിണി മാറ്റണം, മുച്ചാണ്‍ വയറു പാതിയെങ്കിലും നിറയണം. അങ്ങനെ കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍...

സൂററ്റിലെ  മീരനഗര്‍ ഡയമണ്ട് ബസാറില്‍ നിന്നും ഒരു പറിച്ചു നടല്‍ ആയിരുന്നു അത്. ബോംബെ ചാര്‍നി റോഡു, ഓപെറ ഹൗസിലെ പഞ്ചരത്ന ബില്‍ഡിങ്ങിലേക്ക്.

അരവിന്ദ്‌ ഭായിയോടൊപ്പം കഠിനാദ്ധ്വാനം ചെയ്തു. വിശ്വസ്തനായി. അതിനു ഫലവുമുണ്ടായി. അദ്ദേഹം ബിസിനസ്സില്‍ പാര്‍ട്ണര്‍ ആക്കി.

പിന്നെയും പരീക്ഷണങ്ങള്‍. ഇതിനിടയില്‍ 2006ലെയും, 2008 ലെയും ബോംബ്‌ സ്ഫോടനങ്ങള്‍...2006-ല്‍ ഗുജറാത്തികളെയാണ് ലക്‌ഷ്യമാക്കിയത്. 2008-ല്‍, ഹിന്ദുക്കളെ പൊതുവിലും.. 2011 ജൂലൈ 13-ലെ സീരിയല്‍ ബ്ലാസ്റ്റ്- ഓപെറ ഹൌസ്, സവേരി ബസാര്‍ പിന്നെ ദാദര്‍ വെസ്റ്റില്‍. ഡയമണ്ട് വ്യാപാരികളെയാണ് ലക്‌ഷ്യം വെച്ചത്. എല്ലാം തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിനു ശേഷം ഇത്തരക്കാരെ പൊതുവേ ഒരു വിശ്വാസക്കുറവ്...

പിന്നീട് 2012 ആഗസ്റ്റില്‍ ബാന്ദ്ര-കുര്‍ള കോംപ്ലെക്സിലെ  'ഭാരത് ഡയമണ്ട് ബോര്സ്- ലേക്ക് മാറി.

ഇപ്പോഴിതാ വീണ്ടും സൂററ്റിലേക്ക് തിരിച്ചു പോകുന്നതിനെക്കുറിച്ചുള്ള ഗൌരവമായ ചര്‍ച്ചയിലാണ് ഇന്ടസ്ട്രി മുഴുവന്‍. താനുള്‍പ്പെടുന്ന കത്തിയവാടി പട്ടേല്‍ വിഭാഗമാണ് ഈ നീക്കത്തിന് പിന്നില്‍. ബിസിനസ്സിന്റെ 60% കൈകാര്യം ചെയ്യുന്നതും നമ്മളാണല്ലോ?. അതായതു മൊത്തം 2.6 ലക്ഷം കോടി രൂപ...!

പക്ഷെ, ഇതിനെ എതിര്‍ക്കുന്ന പാലന്പൂര്‍ ജയിന്‍സ്‌ മുംബൈ വിട്ടു പോകാന്‍ തയ്യാറല്ല. ബിസിനസ്‌-ന്‍റെ നിയന്ത്രണം കത്തിയവാടി പട്ടേല്‍ വിഭാഗത്തിനോട് നഷ്ടപ്പെടുമെന്നാണ് അവരുടെ ഭയം. എന്നാല്‍ വെറും 1000 Sq.Ft നു രണ്ടു ലക്ഷം രൂപയാണ് BKC യില്‍ വാടക! സൂററ്റില്‍ വെറും 20,000 രൂപയ്ക്ക് അതിന്‍റെ ഇരട്ടി സ്ഥലം കിട്ടും. പോരാത്തതിന് മുംബയിലെ പ്പോലെ കസ്റ്റംസ്‌ -ന്‍റെ ശല്യമോ, കൂടിയ ലേബര്‍ ചാര്‍ജോ ഇല്ല എന്ന സൌകര്യവുമുണ്ട്.

ഈ വ്യാപാരം എല്ലാം വിശ്വാസത്തില്‍ അധിഷ്ടിതമാണ്. അത് കൊണ്ട് പുറത്ത് നിന്ന് ഒരാള്‍ക്ക് വന്നു പെട്ടെന്ന് ബിസിനസ്‌ തുടങ്ങാനാവില്ല. ആദ്യം ചെറുതായി തുടങ്ങി വ്യാപാരികളുടെ വിശ്വാസം പിടിച്ചു പറ്റണം.... പരസ്പര വിശ്വാസമുണ്ടെങ്കിലെ ഏതു ഡീലും വിജയിക്കൂ.

ആ, എന്തെങ്കിലുമാകട്ടെ. ഇനിയെല്ലാം ഹരിലാല്‍ തീരുമാനിക്കട്ടെ. ഇപ്പോള്‍ തന്നെ, ആന്‍റ്വേര്‍പ്പിലെയും ജോഹന്നാസ്‌ ബെര്‍ഗ്-ലെയും ബിസിനസ്‌ അവനാണല്ലോ മാനേജ് ചെയ്യുന്നത്. അവനതിനുള്ള കഴിവും പക്വതയും ഉണ്ട്. താനേതായാലും മുംബൈ വിട്ടു എങ്ങോട്ടുമില്ല, തല്ക്കാലത്തേക്കെങ്കിലും.

ചിന്തകള്‍ കാട് കയറിയതറിഞ്ഞില്ല... നാളെയാണ് ഹൌസ് വാര്‍മിംഗ്. പൂജക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഭട്ട് രാവിലെ വരും.

അല്ല, പൂജ മന്ദിര്‍ ഇതുവരെ എത്തിയില്ലല്ലോ?

യുനിസ് അബ്ദുല്‍ റഹ്മാന്‍ സൈഫി എവിടെ പോയി കിടക്കുന്നു?

അയാളെ എല്പ്പിക്കണ്ടായിരുന്നു... ആകെ ഒരസ്വസ്ഥത... അയാള്‍ പറ്റിക്കുമോ....? ഹേ, ഭഗവാന്‍ നാളത്തെ പൂജ...

"കേം ചോ? ചുനിലാല്‍ ഭായ്? " അടുത്ത വീട്ടിലെ ഭരത് ഭായ് ഷാ ആണ്. ബന്ധുക്കളെല്ലാം വന്നു കഴിഞ്ഞു.

"മജമാ ചു ഭരത് ഭായ്.. ബസ്‌ നാ... ഏയ്‌, മീരബെന്‍, ഊണ് അത്താഴം തയ്യാറല്ലെ?"

"എല്ലാം തയ്യാര്‍... എന്താ ഒരു ടെന്‍ഷന്‍? " മീര ബെന്‍ ഭായ്. ഭര്‍ത്താവിന്‍റെ മുഖം വാടിയത് ശ്രദ്ധിച്ചു.

"അല്ല, ആ മന്ദിര്‍ ഇത് വരെ എത്തിയില്ലല്ലോ? അയാളെ വിളിച്ചിട്ട് കിട്ടുന്നുമില്ല... നാശം."

"വിഷമിക്കാതിരിക്കൂ...നമുക്ക് ഹരിലാലിനോട് പറയാം.. അവന്‍ എന്തെങ്കിലും വഴി കാണാതിരിക്കില്ല..."

-പുറത്ത് മഴ കനക്കുന്നു... മണി പത്താകാറായി... ഈ നേരത്ത് എവിടെ അന്വേഷിച്ചു പോകാനാണ്?  ഹേ, ഭഗവാന്‍.... ഏതു നേരത്താണ് അയാളെ ഏല്‍പ്പിക്കാന്‍ തോന്നിയത്?

"Don't worry Papa...we will do something... " ഹരിലാലിടപെട്ടു.

പെട്ടെന്ന്, കാളിംഗ് ബെല്‍ അടിച്ചു.

ചുനിലാല്‍ ഭായ് ചാടിയെഴുന്നേറ്റു വാതില്‍ തുറന്നു..

മുന്നില്‍ യുനിസ് അബ്ദുല്‍ റഹ്മാന്‍ സൈഫി...! മറ്റൊരാളുമുണ്ട്... രണ്ടു പേരും ചേര്‍ന്ന് പൂജ മന്ദിര്‍ താങ്ങി പിടിച്ചിരിക്കുന്നു... മഴ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയിട്ടുണ്ട്.

"സാബ്, ക്ഷമിക്കണം...അല്പം വൈകിപ്പോയി... മന്ദിര്‍ എവിടെയാണ് വെക്കേണ്ടത്? "

"നിങ്ങളെന്നെ, തീ തീറ്റിച്ചു കളഞ്ഞല്ലോ? നിങ്ങള്‍ക്കൊന്നു ഫോണ്‍ ചെയ്തൂടെ? എത്ര നേരമായി ഫോണില്‍ വിളിക്കുന്നു? ഫോണ്‍ എടുക്കാന്‍ പോലും വയ്യെന്നോ? നിങ്ങളെ ഏല്‍പ്പിച്ചത് തന്നെ മണ്ടത്തരമായിപ്പോയി... മുഴുവന്‍ പൈസയും അഡ്വാന്‍സ്‌ തന്നത് തന്നെ എന്‍റെ തെറ്റ്..."

ചുനിലാല്‍ ഭായ് ജ്വലിച്ചു.

"ശാന്തനാകൂ...മന്ദിര്‍ എത്തിയല്ലോ?" മീരബെന്‍ പതിവു പോലെ ഭര്‍ത്താവിനെ സമാധാനിപ്പിക്കാന്‍ ഒരു വിഫല ശ്രമം നടത്തി.

"ക്ഷമിക്കണം സാബ്, മനപ്പൂര്‍വമല്ല... മഴ ചതിച്ചതാണ്. ഷോപ്പില്‍ നിന്ന് നിന്ന് ഇവിടെ വരെ ട്രാഫിക്‌ ജാം ആയിരുന്നു സാബ്. ദയവു ചെയ്ത് എന്നെ അവിശ്വസിക്കരുത്..."

"ഉം... ഞാനൊരു ഹിന്ദുവായതു കൊണ്ടാണ് നിങ്ങള്‍ ഇത്രയും ഉപേക്ഷ വിചാരിച്ചത്... ഭഗവാന്‍റെ ഇരിപ്പിടം ഉണ്ടാക്കാന്‍ ഒരന്ന്യ മതസ്ഥനെ  ഏല്പിച്ചത് എന്‍റെ തെറ്റ്... ആ ജിഗ്നേഷ്‌ ഭായ് പറഞ്ഞത് കൊണ്ട് പറ്റിപ്പോയതാണ്...കൂടുതലൊന്നും പറയണ്ട...പൊയ്ക്കോളൂ എന്‍റെ മുന്‍പില്‍ നിന്ന്..."

"പോകാം സാബ്, ഒന്നു പറഞ്ഞോട്ടെ, എല്ലാ മതത്തിലും നല്ലവരും ചീത്തവരും ഉണ്ട്...പിന്നെ, ഈ പ്രപഞ്ചവും അതിലുള്ള സര്‍വചരാചരങ്ങളും സൃഷ്ടിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്ന പദാര്‍ഥാതീതവും കാലാതീതവുമായ ഒരു അസ്ഥിത്വമേതോ അതിനെയാണ് നാം സാക്ഷാല്‍ ദൈവം, കര്‍ത്താവ്‌, പരമേശ്വരന്‍, ഭഗവാന്‍ എന്നൊക്കെ പറയുന്നത്..... അതേ അസ്തിത്വത്തെ കുറിച്ചാണ് അറബിയില്‍ 'അല്ലാഹു' എന്ന് പറയുന്നത്..... അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ളവരത്രേ... ഈ വിശ്വാസം ഉള്ളിടത്തോളം അങ്ങനെയൊരു ചതി ഞാന്‍ ചെയ്യില്ല... ഇതെന്‍റെ ചോറാണ്...വരട്ടെ  സാബ്...അല്‍ഹം ദുലി ല്ലാഹ്...! "

*********

https://www.facebook.com/photo.php?fbid=842548195755575&set=pb.100000012060771.-2207520000.1466506247.&type=3&theater

Thursday, 10 July 2014

How long we keep on cheering for Messi & Neymar...?!


How long we keep on cheering for Messi & Neymar...?!

When we will have a Indian National Football superstars to cheer up for in the International Level?

Seems like a silent revolution is taking place in this direction.

Few events coming up in Indian Football may potentially change the face of Indian Football.

1) Indian Super League:

The Indian Super League is the name of a new, proposed football league in India by IMG-Reliance (a joint venture of IMG and Reliance Industries) and the All India Football Federation. It is set to kick-off in 19 September 2014 and finish its first season in November of that year. The league is expected to run along the lines of the Indian Premier League and Major League Soccer of the United States.

The eight cities which were selected to host teams are Bangalore, Delhi, Goa, Guwahati, Kochi, Kolkata, Mumbai and Pune.

Spanish La Liga 2013-14 season winners(ahead of Messi's Barcelona & Ronaldo's Real Madrid) is a stake holder in Atlético de Kolkata.

Indian Sports & Film Superstars like Sachin, Ganguly, John Abraham, Ranbeer Kapoor, Business houses like Videocon, Sun Group Wadhwan Group, DEN networks are the other team owners.

2) India to host Under-17 FIFA World Cup in 2017:

India have won the right to host the 2017 Under-17 FIFA World Cup. This will be the biggest football tournament ever on Indian soil. The All India Football Federation submitted India's bid to host the under-17 event only in November after obtaining necessary guarantees on tax exemption and security from the Union government. The Under-17 World Cup happens every two years.

The FIFA executive committee awarded the tournament to India after a meeting in the eastern Brazilian city of Salvador da Bahia on Thursday. The bidding countries are required to submit written guarantees on tax exemption for broadcasters and sponsors, foreign exchange remittances, security, transport and accommodation of players, and visa, among others.

Does anybody remember Indian Junior Football Team (under 10 or 12 ) have delivered brilliant performances against their counter parts like Real Madrid, Dynamo Kiev, Porto Lisbon, Manchester United etc, few years back? Most of the matches ended up in draw or India won or few lost. This wonder was under Coach Satheevan Balan. Coach Satheevan Balan is still there. Some of these kids may feature in the upcoming U-17 team as well.

Hence, let us wait for those days that India will come back to it's glory of 50s & 60s once again.

In the picture: 1) Indian U-14 Team Coaching camp

2) Indian U-14 Team

3) Coach Satheevan Balan (not yet sure whether he will be there in the coaching squad for U-17 world cup. Considering his experience, he must be)



Wednesday, 21 May 2014

Mullapperiyar written on Nov 27, 2011

So near the impending calamity!
Agonizing is that feelings’ gravity!
The world will wonder 'what a pity'!

Knowing not whom to blame!
The neighbors for their untrue claim!
The rulers for their political aim!

Forget the days of austerity & luxury!
Millions to face the water's fury!
The sea bed to be the ground to bury!

Innocent lives to become prey!
Future looks gloomy & gray!
Lost the courage to hope & pray!

Monday, 19 May 2014

പോളിറ്റ്‌ ബ്യൂറോ അംഗവുമായുള്ള അഭിമുഖം:

പോളിറ്റ്‌ ബ്യൂറോ അംഗവുമായുള്ള അഭിമുഖം:

"...രാജ്യം മുഴുവന്‍ അലയടിച്ചുയര്‍ന്ന കോണ്‍ഗ്രസ്‌ വിരുദ്ധ തരംഗം പാര്‍ട്ടിക്ക് മുതലാക്കാനായില്ല, എന്ത് കൊണ്ട്?"

"...അക്കാര്യം ഞങ്ങള്‍ പരിശോധിക്കും..."

" ഏറെ മോശമായ പ്രതിച്ഛായില്‍ നിന്നിരുന്ന സംസ്ഥാന ഭരണം എന്ന രാഷ്ട്രീയ സ്ഥിതി വിശേഷം മുതലെടുക്കാന്‍ കഴിഞ്ഞില്ല എന്ന് തോന്നുന്നുണ്ടോ?

"...അക്കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്യും.."

"...ജാതി വോട്ടുകള്‍ ലാക്കാക്കി നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ എല്ലാം തോറ്റു തൊപ്പിയിട്ടു എന്നതിനെക്കുറിച്ച് എന്താണഭിപ്രായം?"

"...അക്കാര്യവും ഞങ്ങള്‍ ചര്‍ച്ച ചെയ്യും.."

"..അനായാസം തോല്‍പ്പിക്കാം എന്നു കരുതിയ എതിരാളികളെല്ലാം ജയിച്ചു. പാര്‍ട്ടി വേണ്ടത്ര ഗൃഹപാഠം ചെയ്തില്ല അല്ലെങ്കില്‍ ഗൌരവമായി കണ്ടില്ല എന്ന് തോന്നുന്നുണ്ടോ?"

"...അതും പരിശോധനയില്‍ വരും.."

"രാഷ്ട്രീയം പറയുന്നതിന് പകരം സരിതയുടെയും വ്യക്തിഹത്യയുടെയും പുറകെ പോയതാണ് പരാജയകാരണം എന്നോരാരോപണമുണ്ട്...?"

"...അക്കാര്യവും ഞങ്ങള്‍ ചര്‍ച്ചയില്‍ പരിഗണിക്കും.."

"എതിരാളികളെ തരം താണ ഭാഷാ പ്രയോഗങ്ങള്‍ ഉദാ: പരനാറി, കൊണ്ട് ആക്രമിച്ചത് തിരിച്ചടിയായി എന്നും പറഞ്ഞു കേള്‍ക്കുന്നു"

"...അക്കാര്യം ഞങ്ങള്‍ പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തും..."

"ദേശീയ തലത്തിലുണ്ടായ വന്‍ തിരിച്ചടി നേതൃമാറ്റത്തിന് കാരണമാകുമോ?"

"...അതും ചര്‍ച്ചക്ക് വിധേയമാവും..."

" ചര്‍ച്ച ചെയ്യും, പരിശോധിക്കും എന്നല്ലാതെ മറ്റൊന്നും പറയാനില്ലേ?"

"...അക്കാര്യം ഞങ്ങള്‍ പരിശോധിച്ച്, ചര്‍ച്ച ചെയ്തതിനു ശേഷം മറുപടി പറയാം"

Wednesday, 14 May 2014

ക്രമസമാധാനം:



ക്രമസമാധാനം:

രാത്രിയുടെ മൂന്നാം യാമം. മഴ വീഴുന്നുണ്ട്, ചെറിയ പിശറന്‍ കാറ്റും.

ഇടയ്ക്കിടെയുള്ള ഇടിമിന്നലില്‍, മഴ വീണ കൂറ്റന്‍ കരിമ്പനയുടെ ഇലകള്‍ തിളങ്ങിയാടി.

പനംപട്ടകള്‍ തീര്‍ത്ത കട്ട പടിച്ച ഇരുട്ടില്‍, മിന്നല്‍, പ്രകാശ വീചികള്‍ തീര്‍ത്തു. എന്തോ കണ്ടു ഭയന്ന കടവാവലുകള്‍ ചിറകടിച്ചു പറന്നു. കരിമ്പനയുടെ  താഴെ, ഗ്രാമപാതയിലൂടെ തെരുവുനായ്ക്കള്‍ ഓരിയിട്ടുകൊണ്ട് പാഞ്ഞു പോയി. ചീവിടുകള്‍ പെട്ടെന്ന് നിശബ്ദരായി. കാറ്റിന്‍റെ ശക്തി കൂടി.

തൊട്ടടുത്ത്‌ നില്‍ക്കുന്ന ഏഴിലം പാലയില്‍ നിന്നും നിന്നും യക്ഷി പതിയെ ഊര്‍ന്നിറങ്ങി.

-പ്രകൃതി ലോല പ്രദേശങ്ങളുടെ വര്‍ഗീകരണത്തില്‍ പ്രതിഷേധിച്ചു  ദിവസങ്ങളോളമായി നടക്കുന്ന ഹര്‍ത്താല്‍, ജനജീവിതത്തെ മാത്രമല്ല യക്ഷിയെയും ബാധിച്ചിരുന്നു.

പട്ടിണിയകറ്റാന്‍ ഇപ്പോള്‍ മാടിന്‍റെയും പട്ടിയുടെയും പെരുച്ചാഴിയുടെയും വരെ രക്തം കുടിക്കും. ആ മലയോര ഗ്രാമത്തില്‍ മാടുകളുടെ കഴുത്തില്‍ മുറിവുണ്ടായത് കണ്ടവരുണ്ട്. നാലു ദംഷ്ട്രകള്‍ ആഴ്നിറങ്ങിയ പാടുകള്‍!

ഇന്നെങ്കിലും മനുഷ്യ രക്തം കുടിക്കണം. പുരുഷ രക്തം പ്രേതാത്മാവിനൊരു ഉത്തേജനമാവട്ടെ!  ഒത്താല്‍ രണ്ടെണ്ണമെങ്കിലും അകത്താക്കണം. മനുഷ്യ രക്തം കുടിക്കാനുള്ള ആര്‍ത്തി യക്ഷിയുടെ കണ്ണില്‍ ജ്വലിച്ചു.

പുരുഷരക്തം തേടി യക്ഷി, പനങ്കുല പോലത്തെ മുടി അഴിച്ചിട്ട്, വെളുത്ത സാരിയും ചുവന്ന കുപ്പിവളകളും ധരിച്ച  യുവ സുന്ദരിയായി രൂപം മാറി, ഗ്രാമപതയിലൂടെ ഒഴുകി നീങ്ങി...

****
മഴയില്‍ അങ്ങിങ്ങായി ചോര്‍ന്നൊലിക്കുന്ന ആ
കെട്ടിടത്തിനു വെളിയില്‍ മുകളിലായി മുനിഞ്ഞു കത്തുന്ന ബള്‍ബ്‌. പാതിയടര്‍ന്ന ബോര്‍ടില്‍ ചുവന്ന അക്ഷരങ്ങള്‍ : ".......പോലീസ് സ്റ്റേഷന്‍"

വരാന്തയില്‍, അരണ്ട വെളിച്ചത്തില്‍ രണ്ടു പേര്‍ എന്തോ കാര്യമായ ചര്‍ച്ചയിലാണ്. മുന്നില്‍, ഒരു ടീപോയിന്മേല്‍ പ്ലേറ്റുകളും മദ്യക്കുപ്പിയും പാതി നിറഞ്ഞ ഗ്ലാസ്സുകളും. അകത്തേക്കുള്ള വാതിലിനു മുന്നില്‍ പാറാവു നില്‍ക്കുന്ന പോലിസു കാരന്‍ ഉറക്കം തൂങ്ങുന്നുണ്ട്.

".....ദാ, പൊറോട്ടയും ചിക്കനും. നാലു പൊറോട്ട എനിക്കും, രണ്ടു പൊറോട്ട നിനക്കും; പിന്നെ, ചിക്കന്‍... "

"കഷ്ണം സാറിനും, പകുതിച്ചാറെനിക്കും..."

" അതെ; ജബ്ബാറെ, എഡോ, ജബ്ബാറെ. തനിക്കുള്ള പാര്‍സല്‍ എന്‍റെ മേശയില്‍ ഇരുപ്പുണ്ട്, എടുത്തു ആ സെല്ലില്‍ പോയിരുന്നു കഴിച്ചോ... പിന്നെ, ഇന്ന് നൈറ്റ്‌ ഡ്യൂട്ടിക്കാര് കുറച്ചു വൈകിയേ വരൂ..."

"എസ് സര്‍" പാറാവ് നിന്നിരുന്ന ജബ്ബാര്‍ അകത്തേക്ക് പോയി.

"അപ്പോള്‍, പറഞ്ഞത് മനസ്സിലായല്ലോ?  ആ DySP യെ അങ്ങു തീര്‍ത്തെക്കണം, ആ പുലിവാലുമോന്‍ എനിക്കെതിരെ റിപ്പോര്‍ട്ട് ചെയ്യുമത്രേ! ചെയ്‌താല്‍ എന്‍റെ തൊപ്പി പോവും... പിന്നെ, ഒരു കുഞ്ഞു പോലും അറിയരുത്..."

" ഹ, അതിനല്ലേ, സാറേ, നമ്മുടെ സഖാവ് പറഞ്ഞ ബംഗാള്‍ മോഡല്‍. ഇപ്പോള്‍, ഞങ്ങള്‍ കൊട്ടേഷന്‍കാര് മുഴുവന്‍ അതല്ലേ ഫോളോ ചെയ്യുന്നത്...!?"

" ബംഗാള്‍ മോഡലോ?, ഒന്നു തെളിയിച്ചു പറയടോ?" ഏമാന്‍ അക്ഷമനായി.

" ജീവനോടെ ഒരു ചാക്ക് ഉപ്പും ഇട്ടു മൂടും, ഒരു തുള്ളി ചോര പോലും പൊടിയത്തില്ല.. ഒരു കുഞ്ഞു പോലും അറിയത്തില്ല സാറേ!"

"ആണോ, എന്നാല്‍ ഒക്കെ! പിന്നെ, എവിടെയാ കുഴി വെട്ടുന്നത്?!"

" എപ്പോ വെട്ടിക്കഴിഞ്ഞുന്നു ചോദിക്ക് സാറേ, ആ പനമുക്കിലെ കൂറ്റന്‍ കരിമ്പനയുടെ താഴെയുള്ള പൊന്തക്കാടില്ലേ, അതിനുള്ളില്‍... ഒരു ചാക്ക് ഉപ്പും അവിടെ ഇറക്കി, പ്ലാസ്റ്റിക്‌ കവര്‍ ഇട്ടു മൂടി വെച്ചിട്ടുണ്ട്."

"അപ്പൊ, എല്ലാം കൂടി എന്ത് ചെലവ് വരും?"

"ഇരുപതു ലക്ഷം."

ഏമാന്‍റെ കൈ പതുക്കെ, അരയിലെ സര്‍വീസ് റിവോള്‍വറിലേക്ക് നീണ്ടു "ഇരുപതു ലക്ഷമോ? എന്തായിത്? വെള്ളരിക്കാപ്പട്ടണമോ"ഏമാന്‍ മുരണ്ടു.

"സാറെ, ഞങ്ങള്‍ രണ്ടു വണ്ടിയിലായി എട്ടു പേരുണ്ടാവും. ഒരാള്‍ക്ക് രണ്ടു ലക്ഷമെങ്കിലും  കൊടുത്തില്ലെങ്കില്‍ പിള്ളേര് പിന്നെ പണിക്ക് വരത്തില്ല...! പിന്നെ, DySP ആളൊരു പുലിയാ, അപ്പൊ റേറ്റ് കൂടും..."

"ഉം, ശെരി, ഇരുപതെങ്കില്‍ ഇരുപതു, സംഗതി, എവിടെ വച്ച് തട്ടും?"

"നമ്മുടെ ഹൈസ്കൂളില്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഉത്ഘാടനം ചെയ്യാന്‍ പുള്ളി നാളെ വൈകീട്ട് വരുന്നുണ്ട്. വേറെയും ചില പരിപാടികളുണ്ട്. തിരിച്ചു പോകുമ്പം രാത്രി വൈകും. വഴിയില്‍, ആ പനമുക്കിനു മുമ്പായി കാര്യം നടത്താം."

കരാര്‍ ഉറപ്പിച്ചു എഴുന്നെല്‍ക്കാനാഞ്ഞ രണ്ടു പേരും ഇടിമിന്നലില്‍ പുറത്തെ കാഴ്ച്ച കണ്ട് അമ്പരന്നു.

മഴയില്‍ നനഞ്ഞൊട്ടി, അതി സുന്ദരിയായ മാദകത്വം തുളുമ്പുന്ന ഒരു യുവതി !!!

ശൃംഗാര ഭാവത്തില്‍, കാതര ശബ്ദത്തില്‍ അവള്‍ മൊഴിഞ്ഞു:

 "...ചുണ്ണാമ്പുണ്ടോ?"

"ചുണ്ണാമ്പോ?, പൊറോട്ട...യുണ്ടാവും" ഏമാന്‍.

"കേറിവാ, നമുക്ക് സംഘടിപ്പിക്കാം!" കൊട്ടേഷന്‍ നേതാവ് ഏമാനെ നോക്കി കണ്ണിറുക്കി. മദ്യലഹരിയിലും രണ്ടു പേരുടെയും കണ്ണുകള്‍ തിളങ്ങി.

യുവതി അന്ന നടയായി അകത്തേക്ക്. കാലുകള്‍ കട്ടിളപ്പടിക്ക് മുകളിലൂടെ ഒഴുകിയത് ആരും കണ്ടില്ല.

'ക്രമസമാധാന പാലകര്‍' രണ്ട് പേരും എഴുന്നേറ്റു നടന്നു... അകത്തേക്ക്...!!

******

-പിറ്റേന്ന് രാവിലെ ഗ്രാമപാതയിലൂടെ നടന്നു പോവുകയായിരുന്ന ചിലര്‍ ആ കാഴ്ച്ച കണ്ടു.

കരിമ്പന മുക്കിനു താഴെ, ജീപ്പിന്‍റെ പിന്‍ ചക്രത്തിന്‍റെ പാടുകള്‍ക്കിടയില്‍ വെളുത്ത സാരിയും അടി വസ്ത്രങ്ങളും!!!

ഏഴിലം പാലയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളാല്‍, മണ്ണില്‍ പുതഞ്ഞിരുന്ന ചുവന്ന കുപ്പിവളപ്പൊട്ടുകള്‍ തെളിഞ്ഞു വരുന്നുണ്ടായിരുന്നു... !

*******

https://www.facebook.com/photo.php?fbid=800948903248838&set=pb.100000012060771.-2207520000.1466506247.&type=3&theater

ക്ലീന്‍ കേരള:















-ഗേറ്റടച്ച് പുറത്തിറങ്ങാന്‍ നോക്കുമ്പോഴാണ് എന്തോ കാലില്‍ തട്ടിയത്.

നോക്കുമ്പോള്‍ ഒരു ചത്ത എലി!

അതിനെകൂടി ഒരു ഉണക്കയില കൂട്ടിപ്പിടിച്ച് എടുത്ത് പ്ലാസ്റ്റിക്‌ കവറില്‍ നിക്ഷേപിച്ച് അയാള്‍ പുറത്തിറങ്ങി.

നേരം പരപരാ വെളുക്കുന്നതെയുള്ളൂ.

പത്രം ഈണത്തില്‍ നീട്ടിയെറിഞ്ഞു, ബെല്ലടിച്ചു കൊണ്ട് സൈക്കിള്‍ കടന്നു പോയി. പുറകെ ഒരു കാറും. തലേന്നു പെയ്ത വേനല്‍ മഴയില്‍ കൊഴിഞ്ഞ ഇലകള്‍ തീര്‍ത്ത ചുഴലിയില്‍ അയാളുടെ കാഴ്ച മങ്ങി. പ്രകൃതി അയാളെ അയാളെ തടയാന്‍ ശ്രമിക്കുകയാണോ?

 എതിരെ വരുന്നയാളെക്കണ്ട് അയാള്‍ ഒന്ന് പരുങ്ങി.

-ഇപ്പോള്‍ എന്തെങ്കിലും ചൊറിയും.

"അല്ല, സാറ് രാവിലെ മോണിംഗ് 'വീക്കി'നിറങ്ങിയതായിരിക്കും..."

"അതെ!, രാവിലെ അല്പം നടത്തം ആരോഗ്യത്തിനു നല്ലതാണല്ലോ?" -മോണിംഗ് വാക്ക് എന്ന് തന്നെയല്ലേ പറഞ്ഞത്?

"ശെരിയാ,അല്ല, ഇതെന്താ കവറില്‍?"

"ഇതോ, ഇതു വെറുതെ..."

"ഊം, ഉം..." എതിരെ വന്നയാള്‍ ഒന്നിരുത്തി മൂളി കടന്നു പോയി.

നാശം! എല്ലാ ദിവസവും കാണുന്നതല്ലേ? പിന്നേം ഒരു ചോദ്യം! ഈ വൃത്തി കെട്ട ശീലങ്ങളില്‍ നിന്ന് മലയാളി എന്ന് മോചനം നേടും?

വിജനമായ അടുത്ത വളവിലെത്തിയപ്പോള്‍ അയാള്‍ പതിയെ ചുറ്റും നോക്കി.

തെരുവ് നായ്ക്കള്‍ അയാളെക്കണ്ട് വാലാട്ടിക്കൊണ്ട് എഴുന്നേറ്റു നിന്നു.

പിന്നെ, പതിയെ ആ കവര്‍ റോഡു വക്കിലിട്ടു അയാള്‍ തിരിഞ്ഞു നടന്നു.

നായ്ക്കളുടെ കടി വലിയില്‍ കവര്‍ കീറി ഗാര്‍ഹിക മാലിന്യങ്ങള്‍ എല്ലാം നടു റോഡില്‍ ചിതറി.

ആര്‍ത്തി ശമിച്ചപ്പോള്‍ ശേഷിച്ച പഴകിയ ചിക്കന്‍ പിസയും, അയലമുള്ളും, ചത്ത എലിയും, നടു റോഡില്‍ ബാക്കിയായി.

ചത്ത എലിയുടെ വാല്‍ ഒരു ചോദ്യ ചിഹ്ന രൂപത്തില്‍ വളഞ്ഞു കിടന്നു.

മലയാളിയുടെ പരിസര ശുചിത്വ ബോധത്തിന് നേരെയുള്ള ഒരു വലിയ ചോദ്യ ചിഹ്നം പോലെ!

*******

https://www.facebook.com/photo.php?fbid=799552896721772&set=pb.100000012060771.-2207520000.1466506252.&type=3&theater