Sunday, 27 April 2014

ഉല്‍പ്രേക്ഷ:




-അന്നും ഭാഗ്യലക്ഷ്മി ടീച്ചര്‍ കൃത്യം പത്തുമണിക്ക് തന്നെ ക്ലാസ്സിലെത്തി.

-എന്നും കുളിച്ചു, തുമ്പ് കെട്ടിയിട്ട മുടിയില്‍ തുളസി കതിര്‍ ചൂടി, വലിയ ചുവന്ന വട്ടപ്പൊട്ട് തൊട്ടു കൃത്യ സമയത്ത് ക്ലാസ്സിലെത്തുന്ന ടീച്ചര്‍ സ്കൂളിന്‍റെ മുഴുവന്‍ ബഹുമാനത്തിനു പാത്രമാണ്. ക്ലാസ്സ് നിയന്ത്രിക്കുന്നതിലെ ചാതുര്യവും കാര്യങ്ങള്‍ എളുപ്പത്തില്‍ കുട്ടികളെ മനസ്സിലാക്കിക്കൊടുക്കുന്നതിലെ നിപുണതയുമാണ് കാരണം.

"...അപ്പോള്‍ അലങ്കാരം എല്ലാവര്‍ക്കും മനസ്സിലായല്ലോ? ഉപമ അലങ്കാരവും ഉല്‍പ്രേക്ഷഅലങ്കാരവും നമ്മള്‍ ഇന്നലെ പഠിച്ചു...  ഇല്ലേ?"

"ആയി ടീച്ചര്‍..."

"പിന്നെ, ലക്ഷ്യം, വ്യംഗ്യം, (1) ശബ്ദാലങ്കാരം (2) അര്‍ത്ഥാലങ്കാരം,അതിശയോക്തി, സാമ്യോക്തി, വാസ്തവോക്തി, ശ്ലേഷോക്തി എല്ലാം ഇന്നലെ പറഞ്ഞു തന്നത് ഓര്‍മ്മയുണ്ടല്ലോ?"

"ഉണ്ട് ടീച്ചര്‍..."

"ഇതില്‍ സാമ്യോക്തിയലങ്കാരങ്ങളാണ് ഉപമ, ഉല്‍പ്രേക്ഷ എന്നിവ; ഇന്ന് നമുക്ക് ഉല്‍പ്രേക്ഷ അലങ്കാരത്തിന്‍റെ ഉദാഹരണം പഠിക്കാം, എന്താണ്?"

"ഉല്‍പ്രേക്ഷഅലങ്കാരത്തിന്‍റെ ഉദാഹരണം ..."

"മറ്റൊന്നിന്‍ ധര്‍മ്മയോഗത്താ-
ലതു താനല്ലയോയിത്
എന്നു വര്‍ണ്യത്തിലാശങ്ക
ഉല്‍പ്രേക്ഷഖ്യയലംകൃതി" ഇതാണ് ലക്ഷണം ഇന്നലെ പറഞ്ഞു തന്നത്...

"അതായത്, രണ്ടു വസ്തുക്കള്‍ക്ക് പ്രകടമായ സാമ്യം കാണുകയാല്‍ വര്‍ണ്യം (ഉപമേയം) അവര്‍ണ്യമാണോ (ഉപമാനം) എന്നു ബലമായി ശങ്കിച്ചാല്‍ അത് ഉല്‍പ്രേക്ഷ...."

ഉദാ:-

"കോകസ്ത്രീ വിരഹത്തീയിന്‍
പുകയല്ലോ തമസ്സിത്..."

"വര്‍ണ്യത്തില്‍ അവര്‍ണ്യത്തിന്‍റെ ചേര്‍ച്ച കാണുകയാല്‍ അതായിരിക്കാംഇത് എന്നു ശങ്കിച്ചിരിക്കുന്നതിനാല്‍ അലങ്കാരം ഉല്‍പ്രേക്ഷ..."

"ഇതിന്‍റെ അര്‍ത്ഥം, സന്ധ്യയായപ്പോള്‍ കോകസ്ത്രീയുടെ വിരഹ ദുഃഖ മാകുന്ന തീയില്‍ നിന്നുണ്ടാകുന്ന പുകയാണ് ഇരുട്ട് എന്നു ശങ്കിച്ചിരിക്കുന്നതിനാല്‍ അലങ്കാരം ഉല്‍പ്രേക്ഷ... മനസ്സിലായോ രമേഷ്, സുരേഷ്, ശരത്, സഗീര്‍, സബീന, മായ, ...?"

"ആയി ടീച്ചര്‍..."

"നാസറിനു ഇത് വരെ മനസ്സിലായില്ല എന്നു തോന്നുന്നു...?"

-ടീച്ചറിന്‍റെ മുഖത്ത് ഒരു കള്ളച്ചിരി മിന്നിമാഞ്ഞോ?

-ഏറ്റവും പുറകിലെ ബെഞ്ചില്‍ നിന്നും നാസര്‍ ഇതി കര്‍ത്തവ്യ മൂഡ നായി  എഴുന്നേറ്റു നിന്നു...

"അത് ടീച്ചര്‍...പിന്നെ, ...."

"നാസറിനു സംശയമുണ്ടെങ്കില്‍, എന്നോടല്ലേ ചോദിക്കേണ്ടത്...? അല്ലാതെ സബീനയുടെ ബുക്കില്‍ എഴുത്ത്‌ എഴുതി വെച്ചാല്‍ ... കാര്യങ്ങള്‍ അത്ര ശരിയല്ലല്ലോ, നാസറെ... ?"

-അമ്പടീ, അത് നേരെ ടീച്ചറിനു കൊണ്ടു പോയി കൊടുത്തു അല്ലേ? നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്....!

"ആ കുട്ടിയെ നോക്കി കണ്ണുരുട്ടണ്ടാ... സബീന ഇതറിഞ്ഞിട്ടില്ല... നോട്ടു ബുക്ക്‌ കറക്ഷന് വേണ്ടി എടുത്തപ്പോഴാണ് എനിക്കിത് കിട്ടിയത്..."

-ഒടുക്കത്തെ നോട്ടു ബുക്ക്‌ കറക്ഷന്‍..!!

"പക്ഷെ, നാസറിന്‍റെ സംശയം ന്യായമാണ്... എന്താണെന്നു നിങ്ങള്‍ക്കറിയെണ്ടേ... ? ഇതാണ് ഇദ്ദേഹത്തിന്‍റെ സംശയം: "മറ്റേതിന്‍ മര്‍മ്മ രോഗത്താല്‍, അതു താനല്ലയോയിത്...", എന്താണിതിന്റെ അര്‍ത്ഥം എന്നാണ് സബീനയോടുള്ള സംശയം' ....മറ്റേതിന്‍ മര്‍മ്മ രോഗമോ? അയ്യയ്യേ! എന്തൊക്കെയാണിത് നാസര്‍?..."

-കുപ്പിവളകള്‍ കിലുകിലെ കിലുങ്ങുന്നതുപോലെ പെണ്‍കുട്ടികളുടെ കൂട്ടച്ചിരി... അതില്‍ ആണ്‍കുട്ടികളും പങ്കുചേര്‍ന്നു...

-കനം വെച്ചു തുടങ്ങിയ പുലര്‍കാല രെശ്മികള്‍ കിഴക്കേ ജനലിലൂടെ സബീനയുടെ നിറമുള്ള തട്ടത്തിനുള്ളിലൂടെ അരിച്ചിറങ്ങി മുഖത്ത് വെട്ടം വീശി...

-നാസര്‍ ചൂളി.

"അതു പിന്നെ, ടീച്ചര്‍, ഞാ...നല്ല അത് ചെയ്തത്...എന്നെപ്പോലെ വേറൊരുത്തന്‍ കൂടിയുണ്ട്..."

-നാസറിനു ഒരു ഇരട്ട സഹോദരനുണ്ട്... സംഭവം അവന്‍റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം!

" ഞാനറിയും, പക്ഷെ,  ആ വേറൊരുത്തനു പക്ഷെ തന്നെപ്പോലെ നല്ല 'കയ്യെഴുത്തും, അക്ഷരസ്ഫുടത'യുമില്ലല്ലോ...? എന്തായാലും ഞാനിതു ഖാദര്‍ സാഹിബിനെ കാണിച്ചേക്കാം... മര്‍മ്മ രോഗത്തിന് പറ്റിയ ചികിത്സ പുള്ളിയുടെ കയ്യില്‍ കാണും... എന്താ?"

-അള്ളോ, പഹയന്‍ തല്ലിക്കൊല്ലും!

-ഖാദര്‍ സാഹിബിന്റെ മക്കളോടുള്ള സമീപനം കുപ്രസിദ്ദമാണ്... രണ്ടു പൊട്ടിച്ചതിനു ശേഷമേ കാരണം പോലും ചോദിക്കുകയുള്ളൂ.

"അയ്യോ, പൊന്നു ടീച്ചറെ ചതിക്കല്ലേ, പടച്ചോനാണെ ഇനിയിതുണ്ടാവില്ല..."

-അങ്ങനെ അതും ഒരു തീരുമാനമായി!

-ക്ലാസ് ഒന്നടങ്കം ഉരുവിട്ടു: "ഇവന് മറ്റേതിന്‍ മര്‍മ്മ രോഗം തന്നെ!"

**********
Illustration: Self

https://www.facebook.com/photo.php?fbid=791468314196897&set=pb.100000012060771.-2207520000.1466506252.&type=3&theater

Wednesday, 23 April 2014

അനുഗ്രഹം




'ആന തുമ്പിക്കൈ ഉയര്‍ത്തി നെറുകയില്‍ വെച്ച് അനുഗ്രഹിക്കുന്നു.'

ദക്ഷിണേന്ത്യയില്‍ പല ക്ഷേത്രങ്ങളിലും ഇത് കാണാം. മധുരയിലും മറ്റും.

പകരം എന്തെങ്കിലും പഴമോ ശര്‍ക്കരയോ മറ്റോ ആനവായില്‍ എത്തും.

ആനയ്ക്ക് മധുരം സന്തോഷം. നമുക്ക് ദര്‍ശനവും, സ്പര്‍ശനവും നല്കുന്ന  ഒട്ടു നേരത്തെ ഭയസംഭ്രാമാദികള്‍ക്കപ്പുറം തെല്ല് ആനന്ദം.

യഥാര്‍ത്ഥത്തില്‍ ആന അനുഗ്രഹിക്കുകയാണോ?

എന്താണ് ഇതേക്കുറിച്ചുള്ള വിശ്വാസം? എല്ലാ അനുഗ്രങ്ങളും പോലെ ദീര്ഘായുസ്സ്, ഐശ്വര്യം, സമ്പത്ത്?

-ആനക്ക് ഇതൊക്കെ അറിയാം...!!!

മുംബൈയിലും കാണാം അനുഗ്രഹിക്കുന്ന ആനകളെ.

പാപ്പാന്‍ ആംഗ്യം കാണിക്കുമ്പോ വഴിപോക്കരെ മുഴുവന്‍ അനുഗ്രഹിക്കും. പകരം പാപ്പാന് കൈനീട്ടം എന്തെങ്കിലും കിട്ടും. ചിലപ്പോള്‍ ആനയ്ക്കും.

ആനക്ക് 'കിറ്റ്‌കാറ്റും' 'പെര്‍ക്കും' ഒക്കെ വാങ്ങിക്കൊടുക്കുന്ന ആനപ്രേമികളുണ്ട്. ഇത്തരം പഴങ്ങളുടെ രുചിഭേദം അറിയാനവസരമുണ്ടാക്കിത്തന്നവരെ അവന്‍ പ്രത്യേകം നന്ദിയോടെ നോക്കും, എന്നിട്ട് കണ്ണുമടച്ചു സാപ്പിടും.

ഇടയ്ക്കിടെ ഈ തെരുവിലൂടെ അങ്ങനെ അനുഗ്രഹം കോരിചൊരിഞ്ഞു കൊണ്ട് ഒരു നടയുണ്ടാവും. എഴുന്നുള്ളത്ത് തന്നെ. കൊട്ടും കുരവയും ഇല്ലന്നെയുള്ളൂ. ആര്‍ക്കും വെറും കയ്യോടെ മടങ്ങേണ്ടി വരില്ല.

ചെറിയ ആനയാണ്. എന്നാലും അനുഗ്രഹം കേമം.

-ആന ചെറുതാണെങ്കിലും ആനപ്പേടി വലുതാണല്ലോ? അതുകൊണ്ട് പലരുടെയും മുഖത്ത് ഭയവും സംഭ്രമവും കൌതുകവും ഒരുമിച്ചു മിന്നും.

ഒരിക്കല്‍, സന്ധ്യക്ക് നടക്കാനിറങ്ങിയപ്പോ, തിരക്കുള്ള ഒരു മാര്‍ക്കറ്റില്‍, ഒരുപാട് കുട്ടിയുടുപ്പുകള്‍ നിരത്തി വെച്ചിരിക്കുന്ന ഒരു തുണിക്കടക്ക് മുന്നില്‍ മഹാമഹം.

-അനുഗ്രഹം ഏറ്റുവാങ്ങിയത് മുഴുവന്‍ കുട്ടിയുടുപ്പിട്ട  വര്‍ണതൊപ്പി  വെച്ച കുട്ടിപ്രതിമകള്‍...!

-ആനയെന്തറിഞ്ഞു അങ്ങാടി വാണിഭം?

********

https://www.facebook.com/photo.php?fbid=716528695024193&set=pb.100000012060771.-2207520000.1466506252.&type=3&theater

കോര്‍പറെറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിട്ടി



"ട്ര്‍ര്‍ര്‍ണ്‍, ട്ര്‍ര്‍ര്‍ണ്‍......" കോളിംഗ് ബെല്‍.

-വാതില്‍ തുറക്കപ്പെട്ടു.

ടൈ കെട്ടിയ രണ്ടു ചെറുപ്പക്കാര്‍ ഒരേ സ്വരത്തില്‍: "സര്‍, ഞങ്ങള്‍ MBA ഗ്രാജുവേറ്റ്സ് ആണ് സര്‍. 'മൃത്യുഞ്ജയ' എന്ന സന്നദ്ധ സംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. It's a Not-for-profit NGO organization, sir."

"അതിന് ഞാനെന്തു വേണം...?!"

"ഞങ്ങളുടെ ഏതെങ്കിലും ഒരു പദ്ധതിയില്‍ സഹകരിക്കണം സര്‍"

"എന്തു പദ്ധതി?"

"വരുന്ന 16 നു, അതായതു തിങ്കളാഴ്ച, ഞങ്ങളൊരു 'Blood Donation Camp' സംഘടിപ്പിക്കുന്നുണ്ട്. സര്‍ തീര്‍ച്ചയായും വരണം"

"16, തിങ്കളാഴ്ച... അന്നെന്‍റെ ഭാര്യയുടെ ഒരകന്ന ബന്ധുവിന്‍റെ പതിനാറടിയന്തിരമാണല്ലോ!? ഒഴിവുണ്ടാവില്ല!"

"എങ്കില്‍, 22നു എയിഡ്സ് ബോധവല്‍ക്കരണ ക്യാമ്പ്‌ ഉണ്ട് സര്‍. അന്ന് വരാമല്ലോ?"

"സോറി, അന്ന് മകന്‍റെ ഫ്രണ്ടിന്റെ അനിയന്‍റെ ബര്‍ത്ത്ഡേ പാര്‍ ടിയുണ്ടാവും."

"എന്നാല്‍ പിന്നെ, underprivileged കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളൊരു ഔട്ടിംഗ് ട്രിപ്പ്‌ പ്ലാന്‍ ചെയ്തിട്ടുണ്ട്; 28ന്. അതില്‍ തീര്‍ച്ചയായും പങ്കെടുക്കണം സര്‍. അവര്‍ക്കൊരു പ്രചോദനമാവും സര്‍."

" ഔട്ടിംഗ് ട്രിപ്പ്‌??? അതിലൊക്കെ ഞാന്‍ വന്നിട്ട് എന്ത് ചെയ്യാനാ? നിങ്ങളൊക്കെയില്ലേ...തല്‍ക്കാലം അങ്ങനെയങ്ങ് പോട്ടെ!"

"നമ്മുടെ വൃദ്ധ സദനത്തിലേക്ക് ബേസിക് മോഡല്‍ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യുന്ന ഒരു ചടങ്ങുണ്ട് സര്‍. അതിനെങ്കിലും സാറ് വരണം. പറ്റില്ലെന്ന് പറയരുത്. പ്ലീസ്"

"അയ്യോ! അന്നെനിക്ക് ഓഫിസില്‍ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് ഉണ്ടല്ലോ...!? "

"ക്ഷമിക്കണം; അതിന് ഞങ്ങള്‍ date പറഞ്ഞില്ലല്ലോ!? date പറയട്ടേ സര്‍?!"

" വേണ്ട! അ...അത്.. പിന്നെ, ഏതു ഡേറ്റ് ആയാലും ഓഫിസില്‍ മീറ്റിംഗ് ഉണ്ടാകും."

"എങ്കില്‍, എങ്കില്‍ അനാഥാലയങ്ങളിലേക്ക് പഴയ വസ്ത്രങ്ങളും, ഷൂസും, സ്കൂള്‍ ബാഗുകളും മറ്റും വിതരണം ചെയ്യുന്ന ഒരു പരിപാടിയുണ്ട്; അതുമായി സഹകരിച്ചൂടെ സര്‍? തിരക്കുണ്ടെങ്കില്‍ സാറ് വരണമെന്നില്ല.  പഴയ വസ്ത്രങ്ങളും, ഷൂസും, സ്കൂള്‍ ബാഗുകളും മറ്റും ഉണ്ടെങ്കില്‍ തന്നോളൂ സര്‍. ഇല്ലെങ്കില്‍ എടുത്തു വെച്ചാലും മതി സര്‍... വിളിച്ചാല്‍ ഞങ്ങള്‍ പിന്നെ വന്നു കൊണ്ട് പോയ്ക്കോളാം. ഇതാ സര്‍  വിസിറ്റിംഗ് കാര്‍ഡ്‌...."

"ഛെ! ഇത് വലിയ ശല്യമായല്ലോ!? നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ലേ? എനിക്ക് ഓഫീസില്‍ ധാരാളം തിരക്ക് പിടിച്ച ജോലിയുള്ളതാ... ഇനിയും ശല്യപ്പെടുത്താതെ പോണം മിസ്റ്റര്‍ !"

"പോകാം സര്‍, അതിനു മുന്‍പ് സാറിന് എന്താണ് ജോലിയെന്നറിഞ്ഞാല്‍ കൊള്ളാം സര്‍."

"I am the Head of Corporate Social Responsibility (CSR)  affairs, do you understand?!

*********

https://www.facebook.com/photo.php?fbid=721057971237932&set=pb.100000012060771.-2207520000.1466506252.&type=3&theater

അന്യന്‍



-ഒരിക്കല്‍ പ്രകാശ്‌ പുരന്ദരെ ആണത് പറഞ്ഞത്...

“യാര്‍, ഓഫീസില്‍ ആരുമായാണ് ഏറ്റവും അടുപ്പം പുലര്‍ ത്തേണ്ടത് എന്നറിയാമോ...?”

“ബോസ്സുമായി...” - എന്താ സംശയം?

“അല്ല, ഏല്പ്പിക്കുന്ന ജോലി നന്നായി ചെയ്യുന്നുണ്ടെങ്കില്‍ അതുമതിയാവും, ബോസിനു തൃപ്തിപ്പെടാന്‍.. എന്നാല്‍, പ്യൂണുമായി നല്ല തഞ്ചത്തില്‍ നിന്നോളണം...”

“എന്താ കാര്യം?”

“ഒരിക്കല്‍ ഞാന്‍ ഷാര്‍ജയില്‍ ജോലി ചെയ്യുമ്പോ, ഓഫീസിലെ പ്യൂണ്‍ ഖാലെദ്‌ അക്തര്‍ -ഒരു ബംഗാളി- വന്നു പറഞ്ഞു...-“ഇന്നും ഞാനാ പന്നീടെ കോഫിയില്‍ തുപ്പി... അവന്‍ വിചാരിക്കുന്നുണ്ടാകും അതു പതയാണെന്നു... എന്നെ ചീത്ത പറഞ്ഞാല്‍ ഇങ്ങനെയിരിക്കും..."  

പുരന്ദരെ തുടര്‍ന്നു-

"....മാനേജരുടെ കോഫിയിലാണ് ഈ അക്രമം!       അത് കൊണ്ട് ഇവരെ പിണക്കാന്‍ പാടില്ല... ഹോട്ടലിലായാലും വെയിറ്ററോട് മെക്കിട്ടു കയറരുത് – ഓര്‍മ്മ വെച്ചോളൂ..., പിന്നെ, ഇതൊരു സ്വഭാവമാക്കിയവരും ഉണ്ട്, അവര്‍ക്ക്  പ്രത്യേകിച്ച് കാരണമൊന്നും വേണ്ട...”

-ഇതില്‍ കാര്യമില്ലാതില്ല.

ഹോട്ടലെത്തി; ഓര്‍മ്മകളെ വിട്ടു യാഥാര്‍ത്ഥ്യത്തിലേക്ക്  വരാം-

-നാട്ടിലിപ്പോള്‍ മുഴുവന്‍ അന്യ സംസ്ഥാന തൊഴിലാളികളാണത്രേ!

-ചെറുകിട മീഡിയം ഹോട്ടലുകള്‍, നിര്‍മ്മാണ മേഖല, കൃഷി എന്നു വേണ്ട, നമുക്ക് വേണ്ടാത്ത എല്ലാ ജോലികളും അവര്‍ക്കു  വേണം. വര്‍ഷം  പതിനേഴായിരം കോടി രൂപയാണ് അവര്‍ നാട്ടിലേക്ക് അയയ്ക്കുന്നത്...!

- ഇതൊക്കെ ശരിക്കും ഉള്ളതാണോ?

- എന്നിട്ട് ഇവിടെ ഒരുത്തനേം കാണുന്നില്ലല്ലോ? (ഒരുപക്ഷെ, കൊടുങ്ങല്ലൂരില്‍ ഈ ‘വികസനം’ എത്തിയിട്ടുണ്ടാവില്ല)

- എന്നാലും പതിനേഴായിരം കോടി എന്നൊക്കെ പറഞ്ഞാല്‍... ?

- ആ, മാധ്യമങ്ങള്‍ക്കൊക്കെ എന്തുമാവാല്ലോ?

“സാറിന് കഴിക്കാന്‍ എന്താ വേണ്ടത്?”

“പുട്ടും കടലയുമായിക്കോട്ടെ! അല്ലെങ്കില്‍ വേണ്ട, വേറെന്താ ഉള്ളത്...?”

“കഴിക്കാന്‍ ഇഡ്ഡലി-സാമ്പാര്‍, സാദാ ദോശ, മസാല, ദോശ, ഇടിയപ്പം, അട, പുട്ട് ... എന്താ വേണ്ടത്‌?” സ്വതസിദ്ദമായ താളത്തില്‍ ഒരു 'ഓറല്‍ മെനു!'

-മലയാളിയല്ലാത്ത ഒരുത്തനുമില്ലേ ഇവിടെ, മരുന്നിനു പോലും?

“.., ഒരു, ഇഡ്ഡലി–സാമ്പാര്‍, രണ്ടു പ്ലെയ്റ്റ്‌ പാഴ്സല്‍..., പിന്നെ, ചായ... ആ, പിന്നെ, മലയാള പത്രവും വേണം...” ഹോട്ടലില്‍ പത്രവും വിലപ്പനക്കുണ്ട്!

“ഏതാ? മാതൃഭൂമി, മനോരമ, ദേശാഭിമാനി, മാധ്യമം, ചന്ദ്രിക.. ഏതാ സര്‍...?”

“മാതൃഭൂമി” -ശീലിച്ചു പോയി, എത്ര കെട്ടുപോയാലും ഇനി മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല!

നിമിഷങ്ങള്‍ക്കുള്ളില്‍ പ്രാതല്‍ മേശപ്പുറത്തെത്തി. കൂടെ പത്രവും പാഴ്സലും. പതയുന്ന ചായ ഗ്ലാസ് മേശയില്‍ അടിച്ച ശബ്ദത്തോടൊപ്പം പത്രം മുന്നിലേക്ക്‌ വന്നു: " സോളാര്‍ സരിതയുടെ ചൂടുള്ള വാര്‍ത്തയാണ് , മുഖ്യമന്ത്രി രാജി വെക്കുമോ സര്‍?"

“എന്തെങ്കിലുമാവട്ടെഡോ? അത് പോട്ടെ, എത്ര നാളായി ഇവിടെ..?”

‘സപ്ലയറു'മായി അല്പം കുശലമാവാം - ഇവരെ പിണക്കാന്‍ പാടില്ല!! പുരന്ദരെ ഏതോ കോണിലിരുന്ന് ഓര്‍മ്മിപ്പിച്ചു.

“ ഒരു വര്‍ഷമായി സര്‍...”

-സംഭാഷണത്തില്‍ ഒരു ‘ഫോര്‍ട്ട് ‌ കൊച്ചി’ ചുവയുണ്ടല്ലോ?

“ഇതിനു മുന്പ് കൊച്ചിയിലായിരുന്നു സര്‍...രണ്ടു വര്‍ഷം”

“...അത് മനസ്സിലായി, വീട്ടില്‍ ആരൊക്കെയുണ്ട്...?”

“...അമ്മയും, രണ്ടു സഹോദരിമാരും, പഠിക്കുന്നു”

“എവിടെയാ വീട്, എന്താ പേര്?

“ പേര്, ഖലെദ്‌ അക്തര്‍ ഇമാം സര്‍, നാട് വെസ്റ്റ്‌ ബംഗാള്‍ സര്‍...!!!”

ചായക്കോപ്പയിലെ കുഞ്ഞോളങ്ങളില്‍ പതയൊന്നിളകി.

*******

https://www.facebook.com/photo.php?fbid=711393452204384&set=pb.100000012060771.-2207520000.1466506254.&type=3&theater

Year 1995 Feb - Last moments in GECT


പതിമൂന്നു വര്‍ഷം പഴക്കമുള്ള ഒരു 'പടം വര' A 13 year old drawing.


https://www.facebook.com/photo.php?fbid=710335585643504&set=pb.100000012060771.-2207520000.1466506254.&type=3&theater

ന്യുനപക്ഷം



-ഉച്ച ഭക്ഷണത്തിനു ശേഷം ഇന്റര്‍ നെറ്റില്‍ അന്നത്തെ പത്ര വാര്ത്തകളിലൂടെ വെറുതെ ഒന്ന് കണ്ണോടിക്കുകയായിരുന്നു...:

ഫെബ്രുവരി 17, 2012 പെഷവാര്‍, പാകിസ്ഥാന്‍:

"പാകിസ്ഥാനിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 39 പേര്‍ മരിക്കുകയും, കുറഞ്ഞത് എഴുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

2011 ല്‍ മാത്രം 1206 പേരാണ് മരിച്ചത്. ഇതില്‍ 364 തീവ്രവാദികളും ഉള്‍പ്പെടും. SATP (South Asia Terrorism Portal) ന്റെ കണക്കനുസരിച്ച് 2005 മുതല്‍ 2012 വരെ 12000- ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്...."

-എന്തിനിവര്‍ പരസ്പരം കൊന്നും ചത്തും തീരുന്നു?

-പാകിസ്ഥാനികള്‍ ഇത്ര നീചന്മാരും ക്രൂരന്മാരുമാണോ?

-പാകിസ്ഥാനിയോടു തന്നെ ചോദിച്ചാലോ?

സയ്യദ്‌ മൊകരം ഷാ – PRO cum Material Controller. പുതുതായി ചേര്‍ന്ന യാളാണ്. രണ്ടു ദിവസമേ ആയുള്ളൂ.

-“...മി. ഷാ, പാകിസ്ഥാനില്‍ എവിടെയാണ് താങ്കളുടെ സ്വദേശം?” (ഒരു മയത്തില്‍ തുടങ്ങാം!)

“സ്വാത്‌ (SWAT Province) ലെ മിന്ഗോറ എന്ന് പറയും... കേട്ടിട്ടുണ്ടോ?”

-“...അത് പഴയ NWFP (North Western Frontier Province) – ന്‍റെ ഭാഗമല്ലേ?”

“... അതെ, ഇപ്പോള്‍ അത് ‘ഖൈബര്‍ പക്തുന്‍ വാ’ ആണ്... താങ്കള്ക്ക്ി ഇതൊക്കെ അറിയാമോ...?” (പിന്നേ...!)

-“...കുറച്ചൊക്കെ... പിന്നെ, എന്താണ് താങ്കളുടെ മാതൃഭാഷ?”

“…’പഷ്തോ’ യാണ് ഞങ്ങളുടെ മാതൃഭാഷ ... ഉറുദുവും സംസാരിക്കും....”

-“...അതിരിക്കട്ടെ, ഇന്ത്യയെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?”

“സാബ്‌, എന്‍റെ ഏറ്റവും വലിയ ആഗ്രഹം ഏതാണെന്നറിയാമോ? യൂറോപ്പോ, അമേരിക്കയോ സന്ദര്‍ശി ക്കണമെന്നല്ല; താങ്കള്‍ വിശ്വസിക്കില്ല! ഇന്ത്യ സന്ദര്‍ശി ക്കണമെന്നതാണ്... താജ് മഹല്‍, മുംബൈ, താങ്കളുടെ നാടായ കേരളം... എത്ര സുന്ദരമായ സ്വപ്നം!!!”

-“അതെയോ? അത് കൊള്ളാം, പക്ഷെ, അതത്ര എളുപ്പമല്ല.... മി. ഷാ.”

“...അറിയാം, സാബ്‌, പാകിസ്ഥാനി പാസ്പോര്‍ട്ട് എന്നെ ഒരു പക്ഷെ ഇന്ത്യന്‍ ജയിലില്‍ എത്തിക്കും. എന്‍റെ നാട്ടുകാരുടെ കയ്യിലിരിപ്പിന്‍റെ ഗുണം...!”

-“അപ്പോള്‍, താങ്കള്‍ അവരെ അനുകൂലിക്കുന്നില്ലേ..?” (വിഷയത്തിലേക്ക് കടക്കാം !)

“...അനുകൂലിക്കാനോ, ഇല്ല. ഒരിക്കലും ജയിക്കാത്ത ഒരു യുദ്ധമാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. എന്തിനു വേണ്ടി എന്ന് പോലും പല ജിഹാദികള്‍ക്കും അറിയില്ല. അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നെ അതിനു കിട്ടില്ല... ഞാന്‍ മാത്രമല്ല, എന്‍റെ കുടുംബത്തില്‍ ആര്‍ക്കും ഇതിലൊന്നും താല്പര്യമില്ല...”

-“പക്ഷെ, നിങ്ങള്‍ എങ്ങനെ, അവരില്‍ നിന്നും ഒഴിഞ്ഞു നില്ക്കും ? അതത്ര എളുപ്പമല്ലല്ലോ?”

“ശരിയാണ്, എളുപ്പമല്ല. ഒരു പക്ഷെ വധിക്കപ്പെട്ടെക്കാം. പക്ഷെ, ദൃഡ നിശ്ചയമുണ്ടെങ്കില്‍ ആര്‍ക്കും താങ്കളെ പിന്തിരി പ്പിക്കനാവില്ല. ഇതുവരെ കുഴപ്പമൊന്നുമുണ്ടായില്ല... അല്ഹം ദുലില്ലാഹ്”

-“അവിടത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്താണ്...?”

“ഞങ്ങളുടെ ഗ്രാമത്തില്‍ ഹിന്ദുക്കളും, സിക്കുകാരും ഉണ്ട്. ക്ഷേത്രങ്ങളും ഗുരുദ്വാരകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ എല്ലാ ചടങ്ങുകളിലും ഞങ്ങളും പങ്കെടുക്കാറുണ്ട്. അത് പോലെ തിരിച്ചും. അവരെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അയ്യായിരത്തോളം വര്‍ഷം  പഴക്കമുള്ള ഒരു സംസ്കാരമാണ് അത്. ഞങ്ങളൊക്കെ അഞ്ഞൂറോ, അറുന്നൂറോ വര്‍ഷം  മുന്‍പ്‌ കുടിയേറിയവരല്ലേ?”

-ഈ മറുപടി എന്നെ അമ്പരപ്പിച്ചു!!

-ലോകത്തിന്‍റെ മുഴുവന്‍ ആവശ്യങ്ങള്‍ക്ക് ഉതകും വിധം തീവ്രവാദം കയറ്റുമതി ചെയ്യുന്ന പാകിസ്ഥാനില്‍ നിന്നും, തികച്ചും വേറിട്ടൊരു ശബ്ദം!

-മനുഷ്യത്വത്തെ നശിപ്പിക്കാന്‍ തീവ്രവാദത്തിനു കഴിഞ്ഞിട്ടില്ല!!!

-മലാല യൂസഫ്സായിയുടെ (Malala Yousafzai) സ്വന്തം നാട്ടുകാരന്‍ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

Photo: A lake in Swat Valley.


https://www.facebook.com/photo.php?fbid=679618558715207&set=pb.100000012060771.-2207520000.1466506727.&type=3&theater

കാരുണ്യം:



“അല്ല, അച്ചനെന്താ ഈ വഴിക്കൊക്കെ? ഒരു ചായയെടുക്കട്ടെ? ഞങ്ങള്‍ ഹിന്ദുക്കളുടെ ചായ കുടിക്ക്വാവോ?”

“ ഹൈ, ചായക്കും ണ്ടോ മതവും ജാതിയും...? എങ്കില്‍ അതോന്നറി യണമല്ലോ! എടുത്തോളൂ..., അല്ല, കൃഷ്ണന്കു ട്ടി ചേട്ടന് ഇപ്പൊ എങ്ങനിണ്ട്, ചേടത്തീ? ഭേദം ണ്ടോ? കുറവായോ?

“ എന്തു പറയാനാ അച്ചോ! ഒരു കുറവൂല്ലാ, ഇന്നലേം കൊണ്ട് പോയിരുന്നു. ഡയാലിസിസിന്... ഒരു തവണ ചെയ്യാന്‍ ഇരുപത്തയ്യായിരം രൂപ വേണം, ഡയാലിസിസ് നു മാത്രം.... എങ്ങന്യാ മുന്നോട്ടു പോവ്വാന്നൊരു പിടീല്ലാച്ചോ... അച്ചന്‍ ഇരിക്ക്, ചായ ഇപ്പൊ കൊണ്ട് വരാം..."

“ ആയിക്കോട്ടെ,.... കരുണാമയനായ കര്‍ത്താവ് ഒരു വഴി കാണിച്ചു തരും... ചേടത്തീ... സമാധാനമായിരിക്ക്... എവിട്യാ ആള്, ഒന്ന് കാണട്ടെ...."

“ഞാനിവിടെ ണ്ട്‌ അച്ചോ... "

“... ഒക്കെ ശര്യാവും, ചേട്ടാ... വിഷമിക്കണ്ടിരിക്ക്... ഡോക്ടറോട് ഞാന്‍ സംസാരിച്ചു. ഹാര്ടി്നു കംപ്ലൈന്റ്റ്‌ ഉള്ളത് കൊണ്ട് ചേടത്തിയുടെ കിഡ്നി എടുക്കാന്‍ പറ്റില്ല. അവയവ ദാനത്തിനു ആരെങ്കിലും തയ്യാറായാല്‍, തയ്യാറാവും എന്ന് തന്നെ വിചാരിക്ക്... നമുക്ക് പ്രാര്‍ത്ഥിക്കാം... പിന്നെ, ഒക്കെ നമുക്ക് ശരിയാക്കാം..."

"നിക്ക്, കൊതിയാവാണ് അച്ചോ...”

" ഹയ്... എന്തിനു കൊത്യാവുന്നു എന്നാ പറയണേ, ചേടത്തീ?”

“അച്ചന്‍ തന്നെ ചോദിച്ചോളൂ...."

" എന്തിനാ, കൃഷ്ണന്കുട്ടി ചേട്ടന് കൊതി?

"..ഒന്ന് മൂത്രമൊഴിക്കാന്‍ കൊതിയാവണു, അച്ചോ...!"

*********

അച്ചന്‍റെ ഇത്തരം പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ട ബിഷപ്പ് അച്ചനെ അരമനയിലേക്കു വിളിപ്പിച്ചു.

“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ പിതാവേ...”

“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ... പിന്നെ, എന്തൊക്കെയുണ്ട് വിശേങ്ങള്‍? ഇടവകയിലെ കാര്യങ്ങള്‍ എങ്ങനെ പോകുന്നു... കുരിശു മുക്കിലെ പുതിയ കപ്പേളയുടെ പണി എന്തായി?”

“എല്ലാം നന്നായി പോകുന്നു പിതാവേ... "

“അതിരിക്കട്ടെ, ഈ അവയവദാനം ഒക്കെ പ്രോത്സാഹിപ്പിക്കുന്നുണ്ടെ ന്നോ, അന്യമതസ്ഥരെ സഹായിക്കുന്നുണ്ടെന്നോ ഒക്കെ കേട്ടു....?!”

“ശരിയാണ് പിതാവേ...."

"സഭ ഇതിനെ അംഗീകരിക്കും എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ...?”

“തോന്നുണ്ട് പിതാവേ!”

“എന്ത്? എന്താണ് അങ്ങനെ തോണാന്‍ കാരണം?”

"പുരാണത്തില്‍ ശിബി ചക്രവര്‍ത്തി തന്‍റെ തുടയിലെ മാംസം ഒരു പ്രാവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ദാനം ചെയ്തതായി പഠിച്ചിട്ടുണ്ട്, പിന്നെ, അശരണരെ സഹായിക്കുക എന്നത് ഒരു പുണ്യ പ്രവര്‍ത്തിയല്ലേ പിതാവേ!"

" സഭയുടെ കാര്യമാണ് ഞാന്‍ ചോദിച്ചത്..." പിതാവ് ക്ഷോഭിച്ചു.

- നിറമുള്ള ചില്ലു ജനാലക്കപ്പുറത്തു നിന്ന് കുറുകികൊണ്ടിരുന്ന ഇണപ്രാവുകള്‍ ചിറകടിച്ചു പറന്നു പോയി.

“ വേദപുസ്തകത്തില്‍ പറയുന്നതിനനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിച്ചത്, പിതാവേ..."

"വേദപുസ്തകത്തില്‍ എന്ത് പറഞ്ഞൂന്നാണ് താങ്കള്‍ പറഞ്ഞു വരുന്നത്?"

" ഉല്‍പത്തി പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ, പിതാവേ: "...മനുഷ്യനു തക്കതായ ഒരു തുണ കണ്ടുകിട്ടിയില്ല.
ആകയാല്‍ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഡനിദ്ര വരുത്തി; ഉറങ്ങിക്കിടന്ന അവന്‍റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തു അതിനു പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനില്‍ നിന്ന് എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി..." "...ആദാമിന്‍റെ വാരിയെല്ലു തന്നെ ഒരു മനുഷ്യ സൃഷ്ടിക്ക് ദാനമാകുകയായിരുന്നു..."

"ഇതല്ലേ പിതാവേ, അവയവ ദാനത്തിന്‍റെ ആദ്യത്തെ ഉദാഹരണവും, സാക്ഷ്യവും.....???!"

*******

Kidney Federation of India says: When a person dies and his/her body gets cremated all these vital organs that could have given a new life to many, also perish. While these organs are not of any use to the dead person any more, they can save the life of many others, through the right decision making, pre-planning and timely action.

Organs are the most valuable legacy one can leave behind. The donated eyes continues to see the world even after the donor is gone, and other donated organs help save the lives of many.

https://www.facebook.com/photo.php?fbid=677419552268441&set=pb.100000012060771.-2207520000.1466506727.&type=3&theater

ഉടുരാജ മുഖി:



അനൌദ്യോഗികമായ ഒരു രഹസ്യ യോഗം നടക്കുകയാണ്.

മന്ത്രിമുഖ്യന്‍, സര്‍വ്വ  സൈന്യാധിപന്‍, സൈന്യാധിപന്‍, ആസ്ഥാന ഗുരുജി, കൊട്ടാരം ജ്യോത്സ്യന്‍, ദളവ, കൊട്ടാരം രായസക്കാരന്‍, കൊട്ടാരം വൈദ്യന്‍, ഖജാന്ജി്, ആസ്ഥാന ഗായകന്‍ തുടങ്ങി പൌരപ്രമാണിമാര്‍ എല്ലാമുണ്ട്.

ആയിടെ ദേശത്ത് യോഗ്യന്മാരുടെ ഇടയില്‍ മാത്രം (കു)പ്രസിദ്ധയായ ഒരു ദേവദാസിയെ ക്കുറിച്ചാണ് രഹസ്യ ഭാഷണം.

“...ഉടുരാജ മുഖി മൃഗരാജ കടി
ഗജരാജ വിരാജിത മന്ദഗതി....ശരിക്കും ഒരു അപ്സരസ്സ് തന്നെ!”

“ആരെക്കുറിച്ചാണ് വര്‍ണന...?!” - മന്ത്രിമുഖ്യന്‍ ആരാഞ്ഞു.

 “..ഹയ്, ഒന്നും അറിയാത്തത്‌ പോലെ നടിക്ക്യാണോ, അവിടുന്ന്? സംബന്ധം കൂടിയത് പലരും അറിഞ്ഞിരിക്കുന്നൂ...!” -  സര്‍വ്വ സൈന്യാധിപന്‍. വെളിപ്പെട്ടു.
.
“ഇല്ല, ഇനി ഒന്നും മറക്കുന്നില്ല... തരുണീ മണി തന്നെ!”

“യദി സാ യുവതീ ഹൃദയേ വസതി...
ക്വ ജപ: ക്വ തപ :ക്വസമാധിവിധി?.. എന്നല്ലേ പ്രമാണം?”

ഓരോ പ്രമാണിമാരും അവരവരുടെ മധുരാനുഭവങ്ങള്‍ രഹസ്യമായി അയവിറക്കി.

ചര്‍ച്ച  ഈ വിധം രസപ്രധാനമായി പുരോഗമിക്കവേ പൊടുന്നനെ സഭയില്‍ പ്രവേശിച്ച കൊട്ടാരം വിദൂഷകന്‍ ഞെട്ടിപ്പിക്കുന്ന ആ രഹസ്യം വെളിപ്പെടുത്തി...

“...അപ്സരസ്സിനു മാറാവ്യാധി പിടിപെട്ടിരിക്കുന്നുവത്രേ...!”

“എന്താണ് വ്യാധി? എവിടെയാണ് വ്യാധി..?”

“...അത്...അത്...പുറത്തു പറയാന്‍ പറ്റില്ലത്രേ!

"...രഹസ്യരോഗമാണെന്ന് കേള്‍ക്കുന്നു... നിമിഷങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു...”

“തെളിയിച്ചു പറയൂ...??”

“...സംസര്‍ഗം  മൂലം പകരുമെന്നു നിശ്ചയം... അങ്ങനെ...വന്നാല്‍  മരണം സുനിശ്ചിതമാണെന്നത്രേ വിധി...”

“ശ്രീപത്മനാഭാ...!!!”

- ആഡ്യന്‍മാരുടെ ആര്‍ത്തനാദം അപ്സരസ്സിന്റെ ആത്മാവില്‍ അലിഞ്ഞു.

https://www.facebook.com/photo.php?fbid=630690420274688&set=pb.100000012060771.-2207520000.1466506865.&type=3&theater

ലാബര്‍നം സ്ട്രീറ്റ്



LABURNUM ST.

അങ്ങനെ അതും നടന്നു.

ദീര്‍ഘ നാളത്തെ സ്വപ്നം. സ്വന്തമായി ഒരു വീട്.

കുറച്ചേറെ പ്രതിബന്ധങ്ങളുണ്ടായെങ്കിലും, ഒടുവില്‍ കാര്യം നടന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം.

നല്ല വീതിയും വൃത്തിയുമുള്ള റോഡുകള്‍; ഷോപ്പിംഗ്‌ മാള്‍ എന്നു വേണ്ട, എല്ലാം അടുത്ത് തന്നെ. പൊതുവേ ശാന്തമായ സ്ഥലം. പുതിയ മഹാനഗരത്തില്‍-(ഉപഗ്രഹനഗരം എന്നും പേരുണ്ട്) - ഇത്രയും നല്ല സ്ഥലം വേറെയുണ്ടോ?

അടുത്തുള്ള റെയില്‍വേ സ്റ്റേഷന് കുറുകെ മേല്‍പാലം കൂടി വന്നതോടു കൂടി അകെ ഒന്ന് മിനുങ്ങിയിട്ടുണ്ട് ഈ ഭാഗം. തീര്‍ന്നില്ല, രാജ്യത്തെ തന്നെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ കോംപ്ലക്സ്‌ ആണ് ഉയര്‍ന്നു വരുന്നത്. അതും വെറും ഇരുന്നൂറു മീറ്റര്‍ മാത്രം അകലെ. അതും കൂടിയാവുമ്പോള്‍ ഇവിടെ എന്താവും വിലനിലവാരം? ഇങ്ങനെ ഒത്തു കിട്ടിയത് ഭാഗ്യം തന്നെ!

ഒരു ബെഡ് റൂം ഒഴികെ എല്ലാ മുറികളും മെയിന്‍ റോഡിനു അഭിമുഖമാണ്. എന്നു വെച്ചാല്‍ ജനലിലൂടെ താഴെ കാണാം റോഡ്‌...-',

ചെറുതൊന്നു മല്ല. മുപ്പത്തി രണ്ടു മീറ്റര്‍ വീതി.

നടുവില്‍, ഡിവൈഡറില്‍ നിറയെ അധികം ഉയരമില്ലാത്ത പൂമരങ്ങള്‍..!; വസന്തം വര്‍ണപൂക്കുട നിവര്‍ത്തും.

"...എന്നാലും വിസിറ്റിംഗ് റൂമില്‍ നിന്ന് നോക്കിയാല്‍ റോഡിന്‍റെ പകുതിയേ കാണൂ...!"

വിചാരിച്ചതു പോലെയല്ല! ചില്ലറ കുറവുകളുമുണ്ട്.

"...അത് കാര്യമാക്കാനില്ല... എന്നാലും പതിനാറു മീറ്റര്‍ കാണാമല്ലോ? തത്കാലം അത് കൊണ്ട് തൃപ്തിപ്പെടാം!"

ഇനിയെന്തൊക്കെയാണാവോ!?

"... ദാ, താഴെ, കണിക്കൊന്ന പൂത്തു തുടങ്ങി... ഇനി ഓരോന്നായി ഈ വരിയിലുള്ളത് മുഴുവന്‍ പൂക്കും.... നല്ല രസമായിരിക്കും,  അല്ലേ?"

ഡിവൈഡറില്‍ ഒരു കണിക്കൊന്ന കണിയൊരുക്കാന്‍ തുടങ്ങിയിരിക്കുന്നു...

" അതെ, നല്ല രസമായിരിക്കും....'വിഷുക്കാലമല്ലേ, കണിക്കൊന്നയല്ലേ, പൂക്കാതിരിക്കാന്‍, എനിക്കാവതില്ലേ!; എന്നാണല്ലോ?"

"ദേ, ഇത്തവണ വിഷുവിനു നമുക്ക് കൊന്നപ്പൂ ഇതിലേതെങ്കിലും ഒരു മരത്തില്‍ നിന്നെടുക്കാം..."

 "നടക്കുമെന്ന് തോന്നുന്നില്ല, കണി വെക്കാന്‍ മിക്കവാറും  നമ്മള്‍ കടയില്‍ നിന്ന് തന്നെ വാങ്ങേണ്ടി വരും!"

-തലേ ദിവസം തന്നെ കച്ചവടക്കാര്‍ ഇതെല്ലാം അടിച്ചു മാറ്റിയിരിക്കും.

എന്തൊരു വിരോധാഭാസം! വിഷുവിന് ആഴ്ചകള്‍ക്ക് മുമ്പേ എല്ലാ ദിവസവും കണിക്കൊന്ന കണികാണാം, തികച്ചും സൌജന്യം! വിഷുക്കണി കാശു കൊടുത്തു വാങ്ങണം!

"... ദേ, കണിക്കൊന്നകള്‍ നിറഞ്ഞ ഈ റോഡിനു 'ലാബെര്‍നം റോഡ്‌'  (Laburnum Road) എന്ന് പേരിട്ടാല്‍ നല്ല രസമായിരിക്കും അല്ലേ? അപ്പുറത്തുള്ള പാം ബീച്ച് റോഡു പോലെ? (Palm Beach Road)"

- 'കൃഷ്ണ ചന്ദ്ര നായിക് മാര്‍ഗ്' എന്ന പേര് മാറ്റാനോ?

"Laburnum St, London Borough of Hackney, London E2 8BY, UK എന്ന് പറയുന്നത് പോലെ, അല്ലേ?"

-ഇംഗ്ലീഷ് സ്ഥല നാമങ്ങളോട് നമുക്ക് ഇപ്പോഴും ഒരു പ്രതിപത്തി ഉണ്ടോ?

" ... 'കണിക്കൊന്ന തെരുവ്' എന്നിട്ടാല്‍ എന്താ കുഴപ്പം? "

- ശ്രേഷ്ഠ ഭാഷ പദവിയാണ് കിട്ടിയിരിക്കുന്നത്. വിട്ടു കൊടുക്കാന്‍ പറ്റുമോ?

"ഓ, ഒരു കുഴപ്പവുമില്ല.... 'ദാക്ഷായണി ബിസ്കറ്റ്‌' പോലെയാവും!"

"ദാക്ഷായണി ബിസ്കറ്റ്‌-ന് എന്താ കുഴപ്പം?..."

"ഒന്നൂല്ലന്നേ.."

"പിന്നെ, ഇവിടെ, ധാരാളം,മറാട്ടികളും, ബംഗാളികളും, ഗുജറാത്തികളും, തമിഴരും, ഹിന്ദിക്കാരും ഉണ്ട്. -ഇനി പറ, പേരുമാറ്റണോ?"

(ബംഗാളിയില്‍ ഇതിനു 'ബന്ദാരലതി' എന്നും, ഗുജറാത്തിയില്‍ 'ഗര്‍മാലോ' എന്നും, ഹിന്ദിയില്‍ 'അമല്‍താസ്' എന്നും, തമിഴില്‍ 'കൊണ്റായ്' മാറാട്ടിയില്‍ 'ഭഹാവ' എന്നുമാണ് നാമങ്ങള്‍! --Bengali: বাঁদরলাঠি bandaralathi,• Gujarati: ગરમાળો garmalo • Hindi: अमलतास amaltas, • Malayalam: കണിക്കൊന്ന kanikkonna • Marathi: बहावा bahava • Tamil: கொன்ற konrai • Urdu: املتاس amaltas)

https://www.facebook.com/photo.php?fbid=586832927993771&set=pb.100000012060771.-2207520000.1466506903.&type=3&theater

MA & DILEMMA



"What is the meaning of ‘rape’, ma?
I know the spelling; R.A.P.E, nah?
I know the spelling of ‘ape’ too!
I’ve seen them in the city zoo!

Ma, what’s the meaning; tell me!
It’s everywhere, as I could see!
In the newspapers & channels,
People look so heated on panels!"

"Oh, God, the ‘ma’ in me is in dilemma!
She is barely six; how can I talk even sex?
At an age she should eat, play & dream, ah!
But, how long I can keep her in darks?!

Trust me, she know how to read!
Until now, it was a matter of pride!
And now, I don’t know how to hide!
Rather, I wish she couldn’t read!"

എയര്‍ കണ്ടിഷണര്‍:




“ചേട്ടന്‍ വീടെങ്ങനെയുണ്ടെന്നു പറഞ്ഞില്ലല്ലോ...?”

“വീടെനിക്കിഷ്ടപ്പെട്ടു... അത്യാവശ്യം കാറ്റും വെളിച്ചവുമുണ്ട്...ആവശ്യത്തിന് സൗകര്യവും, ഭംഗിയും... കൊള്ളാം, നന്നായി…”

“... അത്രയും മതി... അത് കേട്ടാ മതി...”

“പിന്നെ, ആധികാരികമായി ഇവിടെ ഒരു സ്കൊയര്‍ ഫീറ്റ്‌ കൂടി,  അവിടെ  ഏരിയ കുറഞ്ഞു പോയി, ആ മുറി ഇന്റീരിയര്‍ സെറ്റിംഗ് ഇങ്ങനെ ചെയ്യാമായിരുന്നു  എന്നൊക്കെ പറയാന്‍ ഞാന്‍ എന്ജിനീയറിംഗ് ഒന്നും പഠിച്ചിട്ടില്ലഡാ...”

-അതു കൂടി പഠിച്ചിരുന്നെങ്കില്‍ എന്തായേനെ... ദൈവം കാത്തു!

“ഇല്ലല്ലേ, അത് നന്നായി...!”

“പഠിക്കാഞ്ഞത് ബുദ്ധിയില്ലാഞ്ഞിട്ടല്ലഡാ മോനേ! ഹൈസ്കൂളില്‍ പഠിക്കുമ്പോ തോന്നി ആവശ്യത്തിന് വിവരമൊക്കെ ആയി... ഇനി ഇതു നിര്‍ത്തി വല്ല  ജോലിയും നോക്കാം എന്ന്...!”

“അത്, പിന്നെ എനിക്കറിയില്ലേ ചേട്ടാ...”

“ഉം..നിന്‍റെ സുഖിപ്പിക്കലൊക്കെ മനസ്സിലാവുന്നുണ്ട്... പക്ഷെ ഒന്ന് പറയാം... നിന്‍റെ സെലക്ഷന്‍ കൊള്ളാം...നല്ല ലൊക്കേഷന്‍... നല്ല അന്തരീക്ഷം... അധികം ബഹള ങ്ങളൊന്നുമില്ല... എന്നാല്‍ സിറ്റിയില്‍ നിന്ന് അധികം ദൂരെയുമല്ല... പിന്നെയീ പുഴയുടെ തീരത്ത് ഇങ്ങനെ ഒരു വീട് എന്ന് പറഞ്ഞാല്‍ അതും ഒരു ഭാഗ്യമല്ലേടാ മോനെ... ഒന്നുമില്ലെങ്കില്‍ നമ്മളൊക്കെ കലാകാരന്മാരല്ലേ...!”

“ഒന്നും എന്‍റെ  മിടുക്കല്ല ചേട്ടാ...അങ്ങനെ ഒത്തുകിട്ടി....”

“ഹാവൂ എന്തൊരു വിനയം! ഇതെപ്പഴും ഉണ്ടാവണം... പിന്നെ, നിനക്കറിയോ, സിനിമയില്‍ വന്നു ഇരുപതു വര്‍ഷം കഴിഞ്ഞാ ഞാന്‍ സ്വന്തമായി സ്ഥലം വാങ്ങി ഒരു  വീട് വച്ചത്... അതും എന്‍റെ നാല്‍പത്തിനാലാമത്തെ വയസ്സില്‍... മദ്രാസ്സില്‍ തെണ്ടിത്തിരിഞ്ഞു നടന്നതും പൈപ്പു വെള്ളം കുടിച്ചു വിശപ്പടക്കിയതും, റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയതും എന്നിങ്ങനെ പലരുടെയും പല കഥകളും നീ കേട്ടു കാണും... അതിലും മോശമായ  എത്രയെത്ര അനുഭവങ്ങള്‍... പിന്നെ, ഈ സിനിമാ രംഗമെന്നു പറയുന്നത് ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞതായിരിക്കും... അതോര്‍മ്മ  വേണം...”

“ഒക്കെ എനിക്കറിയാം ചേട്ടാ...”

“പക്ഷെ, നീ ഭാഗ്യമുള്ളവനാ.... നാലഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വന്തമായി വീടുണ്ടാക്കി... കഴിവുള്ളവന്‍, ഭാവിയിലെ സൂപ്പര്‍ സ്റ്റാര്‍  എന്നൊക്കെയാ പ്രേക്ഷകര്‍ പറയുന്നത്....”

“താരമൊന്നുമാകേണ്ട ചേട്ടാ... നല്ല സിനിമകളില്‍ അഭിനയിക്കണം.. ഒരു നല്ല അഭിനേതാവായി അറിയപ്പെടണം... അത്രയും മതി...”

-അതെ, നാലുവര്‍ഷത്തിനുള്ളില്‍ പന്ത്രണ്ട് സിനിമകള്‍... അതില്‍ ആറെണ്ണവും നിരൂപക പ്രശംസ നേടി... സാമ്പത്തികമായും നന്നായി വിജയിച്ചു... മറ്റുള്ളവയും മോശമായില്ല... പുതിയ പല ചലച്ചിത്ര പ്രവര്‍ത്തകരും കഴിവും, പരീക്ഷണങ്ങള്‍ നടത്താന്‍ ധൈര്യവുമുള്ളവരു മാണ്... അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യം...!

“ഇനി നിന്‍റെ അടുത്ത പടം എന്നാ റിലീസ്...?”

“അത് ഡബ്ബിംഗ് തീരാറായി... 1992 ജനുവരിയില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍...”

“അപ്പൊ, വീടായി, കാറായി... ഇനിയെന്തിനാ വെച്ചു താമസിപ്പിക്കുന്നത്? വയസ്സിരുപത്തിയെട്ടായില്ലേ?” അതോ മുപ്പതോ?"

-വേണമെങ്കില്‍ ഇരുപത്തെഴാക്കിക്കോ, കൂട്ടിപ്പറയരുത്...!

“അതിനു ഇനിയും സമയമുണ്ടല്ലോ ചേട്ടാ... ഒരു നിലനി ല്‍പ്പാവട്ടെ....”

“എന്താ, എന്താടാ? ആ ഉണ്ടക്കണ്ണിയുമായി വല്ല ചുറ്റിക്കളിയുമുണ്ടോ? കഴിഞ്ഞ രണ്ടു പടത്തിലും അവളായിരുന്നല്ലോ നിന്‍റെ നായിക...!?”

-കുത്തിക്കുത്തി ചോദിക്കല്ലേ ...

“ഒന്നുമില്ല ചേട്ടാ... ഒക്കെ ഈ പത്രക്കാര് വെറുതെയെഴുതി വിടുന്നതല്ലേ...”

“ഓക്കേ, ഞാനിതു വിശ്വസിച്ചു.... ഇതാണോ നിന്‍റെ മുറി... ആഹാ, എ.സി. യൊക്കെ ഉണ്ടല്ലോ?”

“ചൂട് കൂടിക്കൂടി വരികയല്ലേ ചേട്ടാ....ഒരു  എ സി ആയിക്കോട്ടെ എന്ന് വെച്ചു...”

“സംഗതി കൊള്ളാം, പക്ഷെ....”

“എന്താ ചേട്ടാ, ഒരു പക്ഷെ?”

“പറയുന്നത് കൊണ്ട് നിനക്കൊന്നും തോന്നരുത്...”

“ഇല്ല, ചേട്ടന്‍ പറഞ്ഞോളൂ...”

“അല്ലാ, നമ്മുടെ ഈ സിനിമാ രംഗത്ത് പൊതുവേ ഒരു അനിശ്ചിതത്വമുണ്ടല്ലോ? നാളെ ചിലപ്പോള്‍ അവസരങ്ങള്‍ കുറയാം.... അതുകൊണ്ട് കുറച്ച് ഇഷ്ടിക വാങ്ങി വെച്ചോളൂ...”

“അതെന്തിനാ, അവസരങ്ങള്‍ കുറയുമ്പോ ഇഷ്ടിക കച്ചോടം തുടങ്ങാനാണോ? ഒന്നു തെളിയിച്ചു പറ ചേട്ടാ...”

“അതല്ലടാ മണ്ടാ... പടങ്ങള്‍ ഇല്ലാതായാലും വീണ്ടും ഒന്നു പച്ചപിടിക്കുന്നതു വരെ പിടിച്ചു നില്‍ക്കണ്ടേ..."

"വേണം, അതിന്...?!!"

"അതാ പറഞ്ഞു വരുന്നത്...      അങ്ങനെ വരുമ്പോ, ഈ എ.സി. നിനക്ക് അഴിച്ചു വില്‍ക്കേണ്ടി വരും...
അപ്പൊ, ആ ഓട്ടയടക്കാനാ ഈ ഇഷ്ടിക... ഇപ്പൊ മനസ്സിലായോ ഷൂപ്പര്‍സ്റ്റാറേ...!?”


https://www.facebook.com/photo.php?fbid=405138896163176&set=pb.100000012060771.-2207520000.1466506996.&type=3&theater

TRIBUTE TO SACHIN FOR HIS 100 HUNDREDS!


FRIDAY DIRTY FEVER!


1994 BATCH CHEM - GET TOGETHER AT GECT IN MAY 2008


കണ്‍കെട്ട്:




“ഡാ, പൂതം! പൂതരമേശന്‍, നീ വരണുണ്ടോ? മണി ഒമ്പതര്യായി... ഒമ്പത് മണിക്ക് തൊടങ്ങീണ്ടാവും... ഉത്സവപ്പറമ്പില് ആളു നിറയും... പരിപാടി നന്നാവും... ആളു കേമനാന്നാ കേട്ടത്...”

“റെഡി, പൂവ്വാം... വണ്ടി വിട്ടോ”

-പൂതരമേശന്‍!!'!

-നാശം! ഈ പേര് വെല്യ ശല്യമായിരിക്കുന്നു! ഇപ്പൊ വിദേശ വാസിയായിട്ടും നാട്ടുകാര്‍ക്ക്  ഇന്നും പൂതരമേശന്‍ തന്നെ! കാലം കുറെയായി...

ഓര്‍മകള്‍ പതിമൂന്നു വര്‍ഷം പുറകിലേക്ക് പറന്നെത്തി...
....

-അന്ന്, രണ്ടും കല്പിച്ചാണ് അവളോട്‌ പറഞ്ഞത്- “ഇന്ന് രാത്രി ഞാന്‍ വരും, ഒരു കാര്യം പറയാനുണ്ട്.. കാത്തിരിക്കണം...”

-മറുപടിയില്ല... പതിവ് പോലെ ഒരു ചെറു പുഞ്ചിരി... നുണക്കുഴികള്‍ പകുതിയേ തെളിഞ്ഞുള്ളൂ... അത് മതിയായിരുന്നു... മൗനം സമ്മതം.

-നോട്ടവും ചിരിയും പല സൂചനകളും നല്‍കിയിരുന്നെങ്കിലും പരസ്പരം തുറന്നു പറയാനുള്ള ധൈര്യമുണ്ടായില്ലല്ലോ!

-പാതിരാത്രിയായി... എല്ലാം ഭദ്രം എന്നുറപ്പു വരുത്തിയാണ് വേലി ചാടിയത്‌...'... മുരിക്കിന്‍ കൊമ്പിന്‍റെ കൂര്‍ത്ത മുള്ള് കൊണ്ടു കഴുത്തു മുറിഞ്ഞത് പോലും വെപ്രാളത്തില്‍ അറിഞ്ഞില്ല...

-കട്ടപിടിച്ച ചെമ്പരത്തി ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്ന് പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു-“ ശ്ശ്.ശ്.ശ്.ശ്......അമ്മിണീ... ഇത് ഞാനാ... വേഗം വാ..."

-അവളുടെ മുറിയില്‍ അരണ്ട വെളിച്ചം വീണോ? വാതില്പ്പാളികള്‍ ഇളകിയോ? വിജാകിരികള്‍ തമ്മില്‍ കിന്നാരം പറഞ്ഞില്ലേ? ഇല്ല...!

-വീണ്ടും ഒന്നൂടെ വിളിച്ചു നോക്കാം... “ശ്...”

“ആരാഡാ അത്... ആരാന്നാ ചോദിച്ചത്... ദാക്ഷായാണീ, ആ ടോര്‍ച്ച് ഇങ്ങെടുത്തേഡീ... ആ അഞ്ചു സെല്ലിന്റെ  മതി, വേഗം വേണം...”

-ദൈവമേ! അവളുടെ തന്ത! ഇങ്ങേര്‍ക്ക് ഉറക്കമൊന്നൂല്ലേ? പുലിവാലയോ? ഓടിയാല്‍ എന്തായാലും ആളെ മനസ്സിലാവും...

എല്ലായിടത്തും ലൈറ്റിട്ടിരിക്കുന്നു... ടോര്‍ച്ച് എടുക്കാന്‍ പോയ വഴിയില്‍ ദാക്ഷായണി അമ്മായി ഒപ്പിച്ച ചതിയാണ്!

-ഇനിയോരൊറ്റ വഴിയേയുള്ളൂ..

.....

“തോമാസ്സേ, കുട്ടപ്പാ, ഓടിവാടാ... ഇവിടെ കള്ളന്‍ കേറിയെടാ മക്കളേ...”

“എവിടെ, എവിടെ...?”

“ദാ, ആ ചെടിയുടെ പിന്നിലുണ്ട്...”

“ഇവിടെയാരാണ്ട് വീണു കിടപ്പുണ്ടല്ലോ...”

“ഹ, ഇത്...നമ്മുടെ ദിവാകരന്‍ നായരുടെ ചെക്കനല്ലേ... രമേശന്‍... PDC-ക്കാരന്‍...”

“ഇവനെങ്ങനെ ഇവിടെയെത്തീ?”

“വല്ല പിശാചോ, പൂതമോ കണ്ണ് കെട്ടി കൊണ്ട്വന്നതാവും...”

“അതോ, വേറെ വല്ല ചുറ്റിക്കളീം...?"

“ഒന്ന് പോടോ, മാപ്ലേ... ന്‍റെ മോന്‍ ആ ടൈപ്പല്ല...”

“മോനെ... കണ്ണ് തുറക്കെടാ... ന്താ ണ്ടായെ?”

“എനിക്കൊന്നും ഓര്‍മ്മയില്ലമ്മേ...”

“കണ്ടില്ലേ... ഭൂതം കണ്ണ് കെട്ടിയത് തന്നെ... ഓര്‍മ്മണ്ടാവില്യാ...”

“ഭാവാനിയമ്മേ, നിങ്ങള് ചെക്കനെ വിളിച്ചോണ്ട് പോ... ഞങ്ങള് പോട്ടെ... വെളുപ്പിന് പണിക്ക് പോകാനുള്ളതാ...”

-തല്ക്കാമലം തടി രക്ഷിച്ചെങ്കിലും സംഗതി നാട്ടില്‍ പാട്ടായി -അറിഞ്ഞില്ലേ, രമേശനെ ഭൂതം കണ്ണുകെട്ടി... ചോര കുടിക്കാനും നോക്കീത്രേ, കഴുത്തില്‍ മുറിവ് കണ്ടവരുണ്ട്... എത്ര കൃത്യമായാണ് വിവരങ്ങള്‍ അറിയുന്നത്!

പേരും വീണു- പൂതം, പൂതരമേശന്‍.!'!

-അതോടെ അമ്മിണിയുടെ ചെറുപുഞ്ചിരിയും മാഞ്ഞു...പകുതി തെളിഞ്ഞ  നുണക്കുഴികളും.

പതിമൂന്നു വര്‍ഷം - അവളിപ്പോ എവിടെയാണാവോ?

-എങ്ങനെയെങ്കിലും ഈ നശിച്ച പേര് മാറ്റിയെ തീരൂ... എന്ത് സാഹസം ചെയ്യേണ്ടി വന്നാലും...

....

“ഇറങ്ങെടാ, പൂതം... ഉത്സവപ്പറമ്പ് എത്തീ...അളിയാ,പരിപാടി പകുതിയായീന്നാ തോന്നണെ...”

-ചുറ്റും ദീപപ്രഭ... നിറഞ്ഞ പുരുഷാരം...

-ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്ന ശബ്ദം-

“ ഇടവേളയ്ക്കു ശേഷം, ലോകപ്രശസ്ത മാന്ത്രികന്‍ പ്രൊഫ.ചെറുകാട് അവതരിപ്പിക്കുന്ന ‘വിസ്മയം’ മാജിക്‌ ഷോ തുടരുന്നു...

"വേദിയിലേക്ക് വരുന്ന എല്ലാ ദീപങ്ങളും അണച്ച് തന്നു ഞങ്ങളോട് വീണ്ടും  സഹകരിക്കണമെന്ന് ക്ഷേത്ര ഭാരവാഹികളോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു....”

“അടുത്തയിനം THE STUNNING CHAIN ESCAPE ACT – സദസ്സ്യരില്‍ ഒരാള്‍ക്ക്  ഈ പരിപാടിയില്‍ പങ്കെടുക്കാം..."

"മാന്ത്രികനെ ഈ പെട്ടിയില്‍ അടച്ച ശേഷം ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് ബന്ധിക്കും... പെട്ടിയും, ചങ്ങലയും, താഴും എല്ലാം നിങ്ങള്‍ക്ക്  പരിശോധിക്കാം...”

“മാന്ത്രികന്‍ ഇതാ തയ്യാറായിക്കഴിഞ്ഞു...  ആരെങ്കിലും മുന്നോട്ടു വരൂ... വന്നോളൂ...”

“രമേശാ... നിനക്ക് പറ്റും...” -കൂട്ടുകാര്‍-

-പോണോ?

“അളിയാ, ചെല്ല്, ഇല്ലെങ്കില്‍ വേറെയാരെങ്കിലും കേറും”

-എന്നാല്‍ ഒരു കൈ നോക്കിക്കളയാം... ഈ മാജിക്‌ പൊളിച്ചു കയ്യില്‍ കൊടുക്കണം... രണ്ടു സ്മോള്‍ അടിച്ചത് നന്നായി... ഒരു ആത്മധൈര്യം!

“അതെ, BLACK T-SHIRT ധരിച്ച, അജാനബാഹുവായ, താങ്കള്‍ തന്നെയാണ് ഇന്നത്തെ ഞങ്ങളുടെ അതിഥി... വരൂ...”

“എന്താ താങ്കളുടെ പേര്?”

“രമേശന്‍”

"WELCOME TO THE SHOW Mr.RAMESHAN..."

"THANK YOU"

 “മാന്ത്രികനെ പെട്ടിയിലടച്ചു; ഇരുമ്പു ചങ്ങലകള്‍ കൊണ്ട് ബന്ധിച്ചു കഴിഞ്ഞു... താങ്കള്‍ക്ക് പരിശോധിക്കാം...”

“എല്ലാം OK-യല്ലേ...Mr.Rameshan?”

“OK”  – ഇനി രേക്ഷപ്പെടുന്നതൊന്നു കാണണം. കക്ഷി പെട്ടിക്കകത്തു തന്നെയുണ്ട്... പോരാത്തതിന്, നല്ല ബലമുള്ള ചങ്ങലകളും പൂട്ടും.

- തുടര്‍ന്ന്  കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ, സംഗീത പ്രവാഹം.

- അനൌണ്സ്മെന്റ്-

“അതാ അങ്ങോട്ട്‌ ശ്രദ്ധിക്കൂ...”

-എല്ലാവരുടെയും ശ്രദ്ധ സദസ്സിന്റെ പുറകിലേക്ക്...

-മാന്ത്രികന്‍ അതാ സദസ്സിന്റെ പുറകില്‍ നിന്നും, പുഞ്ചിരിയോടെ, കയ്യും വീശി നടന്നു വരുന്നു...!!!

-ഒരു നിമിഷം സദസ്സും ഹൃദയവും നിശബ്ദം-

-പൊടുന്നനെ ആര്‍പ്പുവിളി പോലെ  നെഞ്ചു കീറി സദസ്സിന്‍റെ പ്രതികരണം-

“.....രമേശാ, മോനെ.......നിന്നെ പിന്നേം പൂതം കണ്ണുകെട്ടിയെടാ...!!!”


https://www.facebook.com/photo.php?fbid=390666434277089&set=pb.100000012060771.-2207520000.1466507059.&type=3&theater

വിസ ഓണ്‍ അറൈവല്‍












ആദ്യത്തെ വിമാന യാത്രയാണ് ഇപ്പൊ കഴിഞ്ഞത്. കോയമ്പത്തൂര്‍ നിന്നും 6:15 ന്‍റെ Sharja Flight. Two & half hours only!

-ഭാഗ്യം സെക്യൂരിറ്റി ചെക്കിംഗ് എല്ലാം കുഴപ്പമില്ലാതെ കഴിഞ്ഞു. Baggage  വേഗം തന്നെ കിട്ടി. എല്ലാമേ  കടവുള്‍ കടാക്ഷം.

-ഇനി വിസ കിട്ടാനുണ്ട്. ഇവിടെ Wait ചെയ്യാനാണ് ആ താടിക്കാരന്‍  സെക്യൂരിറ്റി പറഞ്ഞത്- വലതു വശത്തെ  കൌണ്ടറില്‍ Announce ചെയ്യുമത്രേ. ഓരോരുത്തരെയായി വിളിക്കുന്നുണ്ട്.

-കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രയയക്കുമ്പോ അവളുടെ കണ്ണു നിറഞ്ഞിരുന്നു. ഈ മുപ്പതു വര്‍ഷത്തെ ദാമ്പത്യത്തിനടക്ക് ആദ്യമായാണ് പിരിഞ്ഞിരിക്കുന്നത്-അതും ഇരുപതു ദിനം.

-ഒരു വിസക്ക് ഒമ്പതിനായിരം രൂപയാവുമത്രേ... എന്നാലും അവളെക്കൂടെ കൂട്ടാമായിരുന്നു -

-വിശ്വത്തിനിപ്പോ ഇരുപതിനായിരം രൂപയായാലും ഒരു പ്രശ്നമാവില്ല... അവനു തന്നെ രണ്ടു ലക്ഷത്തിനു മേലെ ശംബളമുണ്ടല്ലോ? പഠിപ്പിച്ച് ഒരു Chartered Accountant ആക്കിയില്ലേ?

-പക്ഷെ, സ്വന്തം മകനായാലും അങ്ങനെ ചിന്തിക്കുന്നത് ശരിയല്ല... അവര്‍ക്ക്‌ അവരുടെതായ Priorities കാണും...

-ഒരുപാട് വഴിപാടു നേര്‍ന്നുണ്ടായ ഒരേ ഒരു കുഴന്തയാണ്.  എല്ലാം വിശ്വനാഥ സ്വാമികള്‍ തന്‍ കടാക്ഷം- അതോണ്ട് ആ പേര് തന്നെ വച്ചു - വിശ്വനാഥ്.

"കാശിയില്‍ പകുതി കല്‍പാത്തി" എന്നാണല്ലോ?

- ഇക്കഴിഞ്ഞ തുലാമാസത്തിലെ രഥോത്സവത്തോടനുബന്ധിച്ചു നടന്ന സംഗീതോത്സവം ഗംഭീരമായി.

-മണി അയ്യര്‍ റോഡിലെ, ഡി കെ പട്ടമ്മാള്‍ നഗര്‍ വേദിയില്‍, സഞ്ജയ്‌ സുബ്രഹ്മണ്യത്തിന്‍റെ  കച്ചേരി... എസ് വരദരാജന്‍ വയലിന്‍......'...നെയ്‌വേലി വെങ്കിടേഷിന്റെ മൃദംഗം അതി ഗംഭീരം.... ഘടത്തില്‍ ട്രിച്ചി മുരളിയും നന്നായി... പ്രമാദം, പ്രമാദം... പുതിയ തലമുറയായാലും നല്ലത്, നല്ലത് തന്നെ.

- അല്ല, ഇതുവരെ പേരു വിളിച്ചു കേട്ടില്ലല്ലോ? ഓരോന്നാലോചിച്ചു സമയം പോയതറിഞ്ഞില്ല...

-വിസ deposit ചെയ്തിട്ടുണ്ട് എന്നാണല്ലോ പറഞ്ഞത്... ഒന്നൂടെ ഫോണ്‍ ചെയ്യണോ?

വേണ്ട, ഇവിടെ കൌണ്ടറില്‍ ചോദിച്ചു നോക്കാം-ഫോണ്‍ അത്യാവശ്യത്തിനെ ഉപയോഗിക്കാവൂ!

- കൌണ്ടറിലെ പെണ്‍കുട്ടി എന്തോ വായിക്കുന്നുണ്ട്, ഇടയ്ക്കു പതിഞ്ഞ ചിരി. തലയിലെ കറുത്ത ഡ്രസ് ഇടയ്ക്കിടെ വിരല്‍ കൊരുത്തു വലിക്കുന്നുമുണ്ട് ... -അപ്പൊ എല്ലാവരും പോയോ?

"Excuse me ma'm, I came by 20:45hrs Air Arabia Flight... awaiting for my visa...."

"Show me your passport... oh! your name is 'Another man Superman'... here is your Visa... I've been calling you since beginning... where were you?!"

"Thank you, but, sorry; it's not 'another man superman'... my name is 'ANANTHARAMAN SUBBURAMAN'


https://www.facebook.com/photo.php?fbid=391272007549865&set=pb.100000012060771.-2207520000.1466507059.&type=3&theater

Tuesday, 22 April 2014

വാട്ട്‌സ് ഓണ്‍ യുവര്‍ മൈന്‍ഡ്?















-കപ്പ തൊലി കളഞ്ഞു, നുറുക്കി, കഴുകി വെച്ചിട്ടുണ്ട്. രണ്ടു പേര്‍ക്ക് ഇത്രയും മതിയാവും. ഇനി പാകത്തിന് ഉപ്പിട്ട് പുഴുങ്ങിയാ മതി. വെറും മൂന്നേ മൂന്ന് വിസില്‍.'.

- പിന്നെ കടുക്, ജീരകം, വെളിച്ചെണ്ണ എല്ലാം അടുപ്പിച്ചു വെച്ചിട്ടുമുണ്ട്...

-പച്ചമുളക്‌ നീളത്തില്‍ അരിഞ്ഞു. ചുവന്നുള്ളി കഷ്ണങ്ങളാക്കി - അതൊരു കൂട്ടം.

-മത്തി കഴുകി, വൃത്തിയാക്കി, നുറുക്കിയത് ഇവിടെ മാറ്റി വെക്കാം... പിന്നെ, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മസാല...

-എല്ലാം തയ്യാര്‍!"!!'!

-രാത്രി എന്തെങ്കിലും സ്പെഷ്യല്‍ ആകാം എന്ന് വെച്ചു- നമ്മുടെ നാടന്‍ കപ്പയും മത്തിക്കറിയും തന്നെ ആയിക്കോട്ടെ! Weekend അല്ലേ?

"ആ, എല്ലാം തയ്യാര്‍; നീയൊന്നു വരുന്നുണ്ടോ എനിക്കു വേറെയും പണിയുണ്ട്?"

.....

-BIG BOSS, PAVITHRA RISHTA, STAR SINGER ...

-ഒരെലിയെ വളര്‍ത്തണം. എന്നിട്ട് അതിനെ ഈ കേബിള്‍ കരണ്ടു തിന്നാന്‍ പരിശീലിപ്പിക്കാം.

- നടക്കാത്ത സ്വപ്‌നങ്ങള്‍ 'ഒനിഡ' പരസ്യം പോലെയാണ്.

"എനിക്കു വയ്യ, തനിയെ അങ്ങ് ചെയ്താ മതി"

-അമ്പടീ....!

-ഇതിനാണോ മലയാളിക്കടയില്‍പ്പോയി, ക്യു നിന്ന് മുടിഞ്ഞ വിലകൊടുത്ത് കപ്പ വാങ്ങിയത്‌?

-ഇതിനാണോ പിശുക്കി മീന്‍കാരിതള്ളയോടു വിലപേശി വിയര്‍ത്തത്?

- എന്താവും കാരണം?

-വാക്സ് ചെയ്തു മിനുസമാക്കിയ ചര്‍മം 'സുന്ദരമായിരിക്കുന്നു' എന്നു പറയാന്‍ മറന്നു പോയോ?

-മുടി ഭംഗിയായി മുറിച്ചതില്‍ അഭിനന്ദിക്കാന്‍ വിട്ടുപോയോ?

-ഓര്‍മയില്ല!

-കടമകള്‍ മറന്നു കൂടാ...!

"നീ ഇന്ന് Kitchen-ലേക്കില്ലെന്നു  ഉറപ്പിച്ചോ?"

"ആ, ഉറപ്പിച്ചു!"

-ഉറപ്പിച്ചു! :-(

"നിനക്ക് പറ്റില്ലെങ്കില്‍, ഇതില്‍ക്കൂടുതലൊന്നും എനിക്കും പറ്റില്ല!"

-അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ?

-വാശിക്കു വാശി!

-അല്ലെങ്കില്‍, റിസ്ക്‌ എടുക്കണോ? പഴങ്ങളും തീര്‍ന്നിരിക്കുകയാണ്.

-വേണം. അഭിമാനം ആഹാരത്തേക്കാള്‍ വിലപ്പെട്ടതാണ്...!

-ഇന്നത്തെ Update - ല്‍ ഇത് പോസ്റ്റ്‌ ചെയ്തിട്ടു തന്നെ കാര്യം! നമ്മളോടാണോ കളി?

-Login

-Status:        Photo:        Place:        Life:       Event:

-What's on your mind?

"Friends, we had a wonderful dining experience tonight!... Mashed Tapioca-Chilli and Sardine cooked in Gambooge sauce with Red Chilli... Wow! Delicious! Yummy, Yummy! Thank you very much Sweety, for such a fantastic dish! Luv u so ooo much!!!!!!!!! :-) "


https://www.facebook.com/photo.php?fbid=383058658371200&set=pb.100000012060771.-2207520000.1466507061.&type=3&theater

A Self Portrait


പ്രേമ ലേഖനം:




ഞാനിവിടെ സുഖമായി എത്തി.

ഇവിടത്തെ കാര്യങ്ങള്‍ കുറെയൊക്കെ പറഞ്ഞു കേട്ടത് പോലെ തന്നെയാണ്.

പരിചയക്കാരെ പലരെയും കണ്ടു. കുശലം പറഞ്ഞു. ചിലര്‍ നിന്നെ ക്കുറിച്ച് ചോദിച്ചു. അവര്‍ക്കൊ ക്കെ നമ്മുടെ ബന്ധം അറിയാമായിരുന്നോ? അതോ യാദൃശ്ചികമായി ചോദിച്ചതാവുമോ?

‘കൂടുതല്‍ ആലോചിച്ചു മനസ്സു വിഷമിപ്പിക്കണ്ട’ എന്ന് നീ ഇടയ്ക്കിടെ പറയാറുണ്ട്! ഇനിയിപ്പോ ആ ശീലങ്ങളൊക്കെ... എന്താവുമോ എന്തോ?!

ക്ഷമിക്കണം, എഴുത്തിനൊരു ഘടനയൊക്കെ ഉണ്ടാവണമെന്നാണ്... അതൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല... പിന്നെ, നിനക്കറിയാമല്ലോ എന്‍റെ ശീലങ്ങള്‍...; വെപ്രാളം, തിരക്ക്...

ഒരു കണക്കിന് ആ ശീലങ്ങളാണ് ഇപ്പൊ ഇത് എഴുതേണ്ടിവരാന്‍ തന്നെ കാരണം.

അന്ന്... കുന്നിന്മുകളിലേക്കുള്ള യാത്രയില്‍ നീ എന്‍റെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു... ചാറ്റല്‍ മഴയില്‍, പതുക്കെയുള്ള നടത്തം... വര്‍ത്തമാനം... പാട്ട്... പിന്നെ, പിന്നെ... കൂടിക്കാഴ്ച ഗംഭീരമായി...

.............

ഈ സന്ദേശം നിന്നെ തേടിയെത്തുമെന്നു പ്രതീക്ഷിക്കുന്നു. ഉടനെ തമ്മില്‍ക്കാണമെന്നും...

...വിശ്വാസമാണ് നിന്നെ; ഇപ്പോഴും. മറിച്ചു ചിന്തിക്കാന്‍ ആവുന്നില്ല.

പക്ഷെ, പ്രേമം വ്യര്‍ത്ഥമാണെന്ന് പറഞ്ഞവരോട് ഇപ്പോള്‍ പകയില്ല – ഒരു യാത്ര കൊണ്ട് കാഴ്ചപ്പാടില്‍ മാറ്റം! നീ അന്തം വിടുന്നുണ്ടാകും.

ചില കാഴ്ച്ചപ്പാടുകള്‍ അങ്ങനെയാണ് – പെട്ടെന്ന് മാറ്റത്തിന് വിധേയമാകും.
.
ദീര്‍ഘിപ്പിക്കുന്നില്ല,

സസ്നേഹം,

പ്രേമി.

പിന്നെ, പറയാന്‍ വിട്ടുപോയി. ഇവിടെ നിന്‍റെ അച്ഛനെ കണ്ടു. പഴയ കാര്യങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ പഴയതു പോലെ ദേഷ്യമൊന്നുമില്ല.

പക്ഷെ, കഴിഞ്ഞ ജൂലൈ 30 ലെ കാര്യം പറഞ്ഞപ്പോള്‍ വല്ലാതായി-

-അന്നാണല്ലോ, നമ്മുടെ ബന്ധമറിഞ്ഞു അദേഹം ഹൃദയം തകര്‍ന്നു  മരിച്ചത്‌...


https://www.facebook.com/photo.php?fbid=379906208686445&set=pb.100000012060771.-2207520000.1466507061.&type=3&theater

CHESS














Chess is a game.
that earned much fame.
Played on a board,
& the board is checkered.

With 64 squares,
Blacks & whites,
Arranged in grid,
Eight by eight.

Pawns are small,
They stand the row full.
Bishops are two,
Diagonally they move.

Knights are funny,
Their moves are tricky.
Rooks are strong,
Like corner stones.

Queen is stronger.
She rules the square.
King stay calm,
Till threats pose harm.

അത്യന്താധുനിക സമസ്യകള്‍:



-എപ്പൊ നോക്ക്യാലും ഒരു പത്രം വായന! News Paper വായിക്കാന്‍ വന്നതാണോ ഇത്രയും ദൂരം? അതോ, ഇതും കൊണ്ടാണോ ജനിച്ചത്‌?എന്താ ഇത്രയധികം  വായിക്കാന്‍? ഒന്ന് സംസാരിച്ചിരുന്നാല്‍ എന്താ?

"എന്താ പുതിയ ന്യൂസ്?"

"കോഴിക്കോട് ഹോട്ടലില്‍ വീണ്ടും Hidden Camera പിടികൂടി"

"നമുക്കവിടെ പോകണം...അവിടെയല്ലേ 'വാസ്കോ ഡ ഗാമ'  വന്ന സ്ഥലം? അതോ ഇവിടെയാണോ?"

"എന്താ ഇപ്പൊ പറഞ്ഞതിന്‍റെ അര്‍ത്ഥം ?"

"ഓ, എനിക്കത്രയെ മലയാളം അറിയൂ..."

-സ്കൂളില്‍ മലയാളം പഠിച്ചിട്ടേയില്ല. എന്നിട്ടും മലയാളം നന്നായി പറയാനും, വായിക്കാനും എഴുതാനും വരെ അറിയാം. അതും കൂടെ പഠിച്ചിരുന്ന സ്മിത വാര്യരെക്കാള്‍  നന്നായിത്തന്നെ. അവിടുത്തെ ഭാഷയും നന്നായി കൈകാര്യം ചെയ്യും... എന്നിട്ടും ഒരു appreciation നും ഇല്ല.

"ഇപ്പൊ നീയെന്താ ആലോചിച്ചത്? നിന്‍റെ കഴിവുകള്‍ ഞാന്‍ വേണ്ടത്ര appreciate ചെയ്യുന്നില്ല എന്നല്ലേ? അല്ലേ?"

"അല്ല!"

-അയ്യട! ഒടുക്കത്തെ ഒരു mind reading technique! അങ്ങനെ സമ്മതിച്ചു തന്നാലേ, പിന്നെ ഒന്നും ആലോചിക്കാന്‍ പോലും പറ്റാതെ വരും. കല്യാണം കഴിഞ്ഞ അന്നുമുതല്‍ തുടങ്ങിയതാ ഒരു mind...

"but, ഈ ഹോട്ടലില്‍ അങ്ങനെ പ്രശ്നമൊന്നും ഉണ്ടാവില്ല, അല്ലേ? കണ്ടിട്ട് അങ്ങനെ തോന്നുന്നു"

"ഉറപ്പു പറയാന്‍ പറ്റില്ല"

- ആ കോര്‍ണറില്‍ ഇരിക്കുന്ന പയ്യന്‍ തുറിച്ചു നോക്കുന്നുണ്ട്, കഴുത; പത്തിരുപതു വയസ്സുപോലും തോന്നില്ല കണ്ടാല്‍...!'... എന്താ ഇത്ര നോക്കാന്‍..., മാന്യമായി വസ്ത്രം ധരിച്ചിട്ടുണ്ടല്ലോ?

-തുറിച്ചു നോട്ടക്കാര്‍ക്ക്  എന്ത് മാന്യത, എന്ത് വസ്ത്രം! ഈ നാടിന്‍റെ ഒരു ശാപം തന്നെ ഇത്. God's own കണ്‍ട്രി!

-ഇപ്പൊ തിരക്ക് കൂട്ടാന്‍ തുടങ്ങും. ഇതൊന്നു തീര്‍ത്തിട്ട്  എഴുന്നേല്‍ക്കാം... സാവധാനം കഴിച്ചു ശീലമായിപ്പോയി.

"... വേഗമാവട്ടെ, രണ്ടു മണിക്ക് മുന്‍പേ എയര്‍ പോര്‍ട്ടില്‍  എത്തണം...

"Wash Room എവിടെയാ?, ഒന്നന്വേഷിക്കൂ"

"അത് ഇപ്പൊ... ത്തന്നെ... വേ...ണോ"

"പിന്നെ, വെറുതെ പറയുമോ?"

- ഇതു നല്ല കൂത്ത്‌!'!

“അല്ല...ഇപ്പോഴത്തെ ഓരോ...പ്രശ്നങ്ങള്‍............ ...നമുക്ക്...ഒന്നൂടെ ആലോചിച്ചിട്ട്...അല്ലെങ്കില്‍...   പിന്നെ...യായാല്‍പ്പോരെ...?”

“ഓ, ഇങ്ങനെയുണ്ടോ ഒരു... ഞാന്‍ തന്നെ ചോദിക്കാം... Hey bearer, do you have any ladies' washrooms here without hidden cameras...?!!”


https://www.facebook.com/photo.php?fbid=378302842180115&set=pb.100000012060771.-2207520000.1466507061.&type=3&theater

സ്നേഹവീട്:



"...നെനക്കൊര്‍മ്മയുണ്ടോ ജാനൂ, പണ്ട് നമ്മള്‍ കിഴക്കേ പ്പാടത്ത് ഞാറു നടാനും, കള പറിക്കാനും, കൊയ്യാനും, പിന്നെ മെതിക്കാനും ഒക്കെ പോയിരുന്ന കാലം...?"

"...പിന്നെ, ഒക്കെ മറക്കാന്‍ പറ്റ്വോ...ലക്ഷ്മീ..."

"...എന്തെല്ലാം കണ്ടു; എന്തെല്ലാം കഴിഞ്ഞിരിക്കുണൂ...ഇളയവന് രണ്ടു തികയുന്നേനു മുമ്പാ പിള്ളേരുടെ അച്ഛന്‍ പോയത്... ഇപ്പൊ, ഓര്‍ക്കുമ്പോ...ജഗദീശ്വരന്‍ കാത്തു..."

"കുറെ കഷ്ടപ്പാട് സഹിച്ചു, ന്നാലും ഇപ്പൊ മക്കളെല്ലാം നല്ല നിലയിലായില്ലേ....? ഇനിയുള്ള കാലം സന്തോഷമായിട്ടിരിക്കണം, ലക്ഷ്മീ...നിന്‍റെ മക്കളെല്ലാം സ്നേഹമുള്ളവരാ..."

"...കിടന്നു കഷ്ടപ്പെടുത്താനിടവരുത്തരുതേ എന്നൊരു പ്രാര്‍ത്ഥന യേയുള്ളൂ ന്‍റെ ജാനൂ...ആട്ടെ, നിന്‍റെ വിശേഷം ചോദിച്ചില്ലാലോ..."

"അങ്ങനെ പോണു, ഇപ്പത്തിരി ആശ്വാസണ്ട്...ന്നാലും മരുന്ന് മുടക്കാന്‍ പറ്റില്ലാലോ..."

"പിന്നെ, ജാനൂ, ഞാന്‍ യാത്ര പറയാന്‍ വന്നതാ..."

"യാത്ര പറയ്യേ...ന്താത്...?"

"മൂത്തവന് സ്ഥലം മാറ്റല്ലേ...പട്ടണത്തിലേക്ക്... അപ്പൊ അവരെല്ലാരും കൂടി തീരുമാനിച്ചു, നിക്കൊരു വീട് ഏര്‍പ്പാടക്കീത്രേ... ദൂരെയെങ്ങാണ്ട്..."

"അത് നന്നായി... ഇപ്പോഴത്തെ ദുരിതം മാറിക്കിട്ടൂലോ...പക്ഷെ, അവിടെ നീ ഒറ്റക്ക്...?"

"ഹയ്, ഒറ്റക്കല്ലാലോ ജാനൂ...നമ്മളെപ്പോലെ ഒരു പാട് പേരുണ്ടാവും ത്രേ... നീ പറഞ്ഞത്‌ ശരിയാ, ന്‍റെ മക്കള് സ്നേഹമുള്ളവരാ- "


https://www.facebook.com/photo.php?fbid=375648382445561&set=pb.100000012060771.-2207520000.1466507061.&type=3&theater

ഫോട്ടോ കോപ്പി:



“മോളെ, ആദ്യത്തെ ജോലിയാണ്, കാര്യങ്ങളൊക്കെ വേഗം മനസ്സിലാക്കണം, എല്ലാവരോടും നന്നായി പെരുമാറണം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മാമയോട് ചോദിയ്ക്കാന്‍ മടിക്കരുത്.
ബാബ (അച്ഛന്‍') യുണ്ടായിരുന്നപ്പോ ഒന്നും അറിയണ്ടായിരുന്നു. ആ... ഇനിയെല്ലാം നിന്റെ ചുമലിലാണ്. അതോര്‍മ്മ  വേണം.”  ദിവസങ്ങള്‍ക്ക് മുന്‍പ് സ്റ്റേഷനില്‍ യാത്രയയക്കാന്‍ എത്തിയതായിരുന്നു ആയി(അമ്മ).

വിദര്‍ഭ  എക്സ്പ്രസ്സ്‌ വാര്‍ധ ജംഗ്ഷനില്‍ നിന്ന് പുറപ്പെടാന്‍ നില്ക്കു കയായിരുന്നു...

കൃഷിയില്‍ വന്ന നഷ്ടം താങ്ങാനാവാതെ ബാബയും ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു.

എല്ലാം ബാബാ തന്നെ ചെയ്യുമായിരുന്നു. എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധയും. അങ്ങനെയൊരാള്‍ പെട്ടെന്ന് ഇല്ലാതാവുംബോഴുള്ള ശൂന്യത –

അതുകൊണ്ട് തന്നെ ആത്മവിശ്വാസക്കുറവും ധൈര്യക്കുറവും വേണ്ടുവോളം ഉണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കാത്തിരുന്നു മടുത്താണ് അവസാനം മുംബൈക്ക് വണ്ടി കയറാന്‍ തീരുമാനിച്ചത്. മാമയോടൊപ്പം താമസിക്കാമെന്നും ധാരണയായി. ജോലിയും തരപ്പെടുത്തിതന്നു. താമസവും അവരുടെ കൂടെത്തന്നെ. അത്രയുമായി.

മാമ ആയിയുടെ നേരെ ഇളയതാണ്. അംബര്‍നാഥ്- ലാണ് അദേഹവും കുടുംബവും താമസം.

രാവിലെ രണ്ടു മണിക്കൂറോളം യാത്രയുണ്ട് വര്‍ളി ഓഫീസിലേക്ക്. രാവിലെ 7:37 - ന്‍റെ 'ഫാസ്റ്റ് ലോക്കല്‍' തന്നെ പിടിക്കണം. എങ്കിലേ സമയത്തിനെത്തൂ.

മാനേജര്‍ ഖന്ന സര്‍ കര്‍ക്കശക്കരനാണെന്ന് ഓഫിസ് ബോയ്‌ ഗോവിന്ദ്‌ ചവാന്‍ ആണ് പറഞ്ഞത്.

ആ ഒരു ചെറിയ ഭയം എപ്പോഴും ഉണ്ട്. പോരാത്തതിന് ജോയിന്‍ ചെയ്തിട്ടു ദിവസങ്ങളെ ആയുള്ളൂ.. എല്ലാവരെയും പരിചയപ്പെട്ടു വരുന്നതേയുള്ളൂ.

“Anagha, can you please take photocopy of these, Purchase Order - originals just received - 12 pages, ? I have sent Govind downstairs...that's why”

“Sure sir.”

"Important & urgent, make it fast, please"

"OK Sir"

Papers വാങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ ശ്രദ്ധിച്ചതേയില്ല – തിരക്ക് തന്നെ.

'ഫോട്ടോ കോപിയെര്‍' ഇതിനുമുന്‍പ് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം ആദ്യമായിട്ടാണ്. സ്വയം പ്രവര്‍ത്തിപ്പിച്ചു പരിചയവുമില്ല.

ഇതിനു ആകൃതിയിലും വ്യത്യാസമുണ്ട്! ആരോടാ ഒന്ന് ചോദിക്കുക?

“Good morning Ms.Anagha Shinde”

ഭാഗ്യം, സീനിയര്‍ അക്കൌണ്ടന്റ് നരേന്‍ സര്‍ ആണ്. നരേന്ദ്രകുമാര്‍ സിംഗ് എന്നാണ് മുഴുവന്‍ പേര്.

“Sir, please let me know how to operate this machine?”

“Press this button first & feed here, Ok, Ms.Anagha Shinde? …sorry, I’m little busy.” പറഞ്ഞതും പോയതും ഒപ്പം കഴിഞ്ഞു - തിരക്ക് തന്നെ.

ശെരിക്കും മനസ്സിലായതുമില്ല. എന്തായാലും പറഞ്ഞത് പോലെ ചെയ്തു നോക്കാം.

പ്രസ്‌...

ഫീഡ്.

ഒന്നും പുറത്തേക്കു വരുന്നില്ലല്ലോ?

കോപ്പി പോയിട്ട്, ഒറിജിനല്‍ പോലും കാണാനില്ല.

രാവിലെയും സിദ്ധിവിനായക്‌ മന്ദിറില്‍ പോയി പ്രാര്‍ത്ഥി ച്ചതാണല്ലോ!

ദൈവമേ, ഇതെന്തൊരു പരീക്ഷണം?

 “Oh, you are still here, Ms. Anagha?”  -നരേന്‍ സര്‍...

“ Yes Sir, I didn’t get the copies & original…!”

“Copies & original…? Oh God, Anagha, this is a paper SHREDDER MACHINE, NOT A COPIER...!!!!



https://www.facebook.com/photo.php?fbid=372904732719926&set=pb.100000012060771.-2207520000.1466507139.&type=3&theater