ഞാനിവിടെ സുഖമായി എത്തി.
ഇവിടത്തെ കാര്യങ്ങള്‍ കുറെയൊക്കെ പറഞ്ഞു കേട്ടത് പോലെ തന്നെയാണ്.
പരിചയക്കാരെ പലരെയും കണ്ടു. കുശലം പറഞ്ഞു. ചിലര്‍ നിന്നെ ക്കുറിച്ച് ചോദിച്ചു. അവര്‍ക്കൊ ക്കെ നമ്മുടെ ബന്ധം അറിയാമായിരുന്നോ? അതോ യാദൃശ്ചികമായി ചോദിച്ചതാവുമോ?
‘കൂടുതല്‍ ആലോചിച്ചു മനസ്സു വിഷമിപ്പിക്കണ്ട’ എന്ന് നീ ഇടയ്ക്കിടെ പറയാറുണ്ട്! ഇനിയിപ്പോ ആ ശീലങ്ങളൊക്കെ... എന്താവുമോ എന്തോ?!
ക്ഷമിക്കണം, എഴുത്തിനൊരു ഘടനയൊക്കെ ഉണ്ടാവണമെന്നാണ്... അതൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല... പിന്നെ, നിനക്കറിയാമല്ലോ എന്‍റെ ശീലങ്ങള്‍...; വെപ്രാളം, തിരക്ക്...
ഒരു കണക്കിന് ആ ശീലങ്ങളാണ് ഇപ്പൊ ഇത് എഴുതേണ്ടിവരാന്‍ തന്നെ കാരണം.
അന്ന്... കുന്നിന്മുകളിലേക്കുള്ള യാത്രയില്‍ നീ എന്‍റെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു... ചാറ്റല്‍ മഴയില്‍, പതുക്കെയുള്ള നടത്തം... വര്‍ത്തമാനം... പാട്ട്... പിന്നെ, പിന്നെ... കൂടിക്കാഴ്ച ഗംഭീരമായി...
.............
ഈ സന്ദേശം നിന്നെ തേടിയെത്തുമെന്നു പ്രതീക്ഷിക്കുന്നു. ഉടനെ തമ്മില്‍ക്കാണമെന്നും...
...വിശ്വാസമാണ് നിന്നെ; ഇപ്പോഴും. മറിച്ചു ചിന്തിക്കാന്‍ ആവുന്നില്ല.
പക്ഷെ, പ്രേമം വ്യര്‍ത്ഥമാണെന്ന് പറഞ്ഞവരോട് ഇപ്പോള്‍ പകയില്ല – ഒരു യാത്ര കൊണ്ട് കാഴ്ചപ്പാടില്‍ മാറ്റം! നീ അന്തം വിടുന്നുണ്ടാകും.
ചില കാഴ്ച്ചപ്പാടുകള്‍ അങ്ങനെയാണ് – പെട്ടെന്ന് മാറ്റത്തിന് വിധേയമാകും.
.
ദീര്‍ഘിപ്പിക്കുന്നില്ല,
സസ്നേഹം,
പ്രേമി.
പിന്നെ, പറയാന്‍ വിട്ടുപോയി. ഇവിടെ നിന്‍റെ അച്ഛനെ കണ്ടു. പഴയ കാര്യങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ പഴയതു പോലെ ദേഷ്യമൊന്നുമില്ല.
പക്ഷെ, കഴിഞ്ഞ ജൂലൈ 30 ലെ കാര്യം പറഞ്ഞപ്പോള്‍ വല്ലാതായി-
-അന്നാണല്ലോ, നമ്മുടെ ബന്ധമറിഞ്ഞു അദേഹം ഹൃദയം തകര്‍ന്നു മരിച്ചത്...
https://www.facebook.com/photo.php?fbid=379906208686445&set=pb.100000012060771.-2207520000.1466507061.&type=3&theater

one of my favourites
ReplyDelete