Tuesday, 22 April 2014

വാട്ട്‌സ് ഓണ്‍ യുവര്‍ മൈന്‍ഡ്?















-കപ്പ തൊലി കളഞ്ഞു, നുറുക്കി, കഴുകി വെച്ചിട്ടുണ്ട്. രണ്ടു പേര്‍ക്ക് ഇത്രയും മതിയാവും. ഇനി പാകത്തിന് ഉപ്പിട്ട് പുഴുങ്ങിയാ മതി. വെറും മൂന്നേ മൂന്ന് വിസില്‍.'.

- പിന്നെ കടുക്, ജീരകം, വെളിച്ചെണ്ണ എല്ലാം അടുപ്പിച്ചു വെച്ചിട്ടുമുണ്ട്...

-പച്ചമുളക്‌ നീളത്തില്‍ അരിഞ്ഞു. ചുവന്നുള്ളി കഷ്ണങ്ങളാക്കി - അതൊരു കൂട്ടം.

-മത്തി കഴുകി, വൃത്തിയാക്കി, നുറുക്കിയത് ഇവിടെ മാറ്റി വെക്കാം... പിന്നെ, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മസാല...

-എല്ലാം തയ്യാര്‍!"!!'!

-രാത്രി എന്തെങ്കിലും സ്പെഷ്യല്‍ ആകാം എന്ന് വെച്ചു- നമ്മുടെ നാടന്‍ കപ്പയും മത്തിക്കറിയും തന്നെ ആയിക്കോട്ടെ! Weekend അല്ലേ?

"ആ, എല്ലാം തയ്യാര്‍; നീയൊന്നു വരുന്നുണ്ടോ എനിക്കു വേറെയും പണിയുണ്ട്?"

.....

-BIG BOSS, PAVITHRA RISHTA, STAR SINGER ...

-ഒരെലിയെ വളര്‍ത്തണം. എന്നിട്ട് അതിനെ ഈ കേബിള്‍ കരണ്ടു തിന്നാന്‍ പരിശീലിപ്പിക്കാം.

- നടക്കാത്ത സ്വപ്‌നങ്ങള്‍ 'ഒനിഡ' പരസ്യം പോലെയാണ്.

"എനിക്കു വയ്യ, തനിയെ അങ്ങ് ചെയ്താ മതി"

-അമ്പടീ....!

-ഇതിനാണോ മലയാളിക്കടയില്‍പ്പോയി, ക്യു നിന്ന് മുടിഞ്ഞ വിലകൊടുത്ത് കപ്പ വാങ്ങിയത്‌?

-ഇതിനാണോ പിശുക്കി മീന്‍കാരിതള്ളയോടു വിലപേശി വിയര്‍ത്തത്?

- എന്താവും കാരണം?

-വാക്സ് ചെയ്തു മിനുസമാക്കിയ ചര്‍മം 'സുന്ദരമായിരിക്കുന്നു' എന്നു പറയാന്‍ മറന്നു പോയോ?

-മുടി ഭംഗിയായി മുറിച്ചതില്‍ അഭിനന്ദിക്കാന്‍ വിട്ടുപോയോ?

-ഓര്‍മയില്ല!

-കടമകള്‍ മറന്നു കൂടാ...!

"നീ ഇന്ന് Kitchen-ലേക്കില്ലെന്നു  ഉറപ്പിച്ചോ?"

"ആ, ഉറപ്പിച്ചു!"

-ഉറപ്പിച്ചു! :-(

"നിനക്ക് പറ്റില്ലെങ്കില്‍, ഇതില്‍ക്കൂടുതലൊന്നും എനിക്കും പറ്റില്ല!"

-അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ?

-വാശിക്കു വാശി!

-അല്ലെങ്കില്‍, റിസ്ക്‌ എടുക്കണോ? പഴങ്ങളും തീര്‍ന്നിരിക്കുകയാണ്.

-വേണം. അഭിമാനം ആഹാരത്തേക്കാള്‍ വിലപ്പെട്ടതാണ്...!

-ഇന്നത്തെ Update - ല്‍ ഇത് പോസ്റ്റ്‌ ചെയ്തിട്ടു തന്നെ കാര്യം! നമ്മളോടാണോ കളി?

-Login

-Status:        Photo:        Place:        Life:       Event:

-What's on your mind?

"Friends, we had a wonderful dining experience tonight!... Mashed Tapioca-Chilli and Sardine cooked in Gambooge sauce with Red Chilli... Wow! Delicious! Yummy, Yummy! Thank you very much Sweety, for such a fantastic dish! Luv u so ooo much!!!!!!!!! :-) "


https://www.facebook.com/photo.php?fbid=383058658371200&set=pb.100000012060771.-2207520000.1466507061.&type=3&theater

No comments:

Post a Comment