Wednesday, 23 April 2014

കാരുണ്യം:



“അല്ല, അച്ചനെന്താ ഈ വഴിക്കൊക്കെ? ഒരു ചായയെടുക്കട്ടെ? ഞങ്ങള്‍ ഹിന്ദുക്കളുടെ ചായ കുടിക്ക്വാവോ?”

“ ഹൈ, ചായക്കും ണ്ടോ മതവും ജാതിയും...? എങ്കില്‍ അതോന്നറി യണമല്ലോ! എടുത്തോളൂ..., അല്ല, കൃഷ്ണന്കു ട്ടി ചേട്ടന് ഇപ്പൊ എങ്ങനിണ്ട്, ചേടത്തീ? ഭേദം ണ്ടോ? കുറവായോ?

“ എന്തു പറയാനാ അച്ചോ! ഒരു കുറവൂല്ലാ, ഇന്നലേം കൊണ്ട് പോയിരുന്നു. ഡയാലിസിസിന്... ഒരു തവണ ചെയ്യാന്‍ ഇരുപത്തയ്യായിരം രൂപ വേണം, ഡയാലിസിസ് നു മാത്രം.... എങ്ങന്യാ മുന്നോട്ടു പോവ്വാന്നൊരു പിടീല്ലാച്ചോ... അച്ചന്‍ ഇരിക്ക്, ചായ ഇപ്പൊ കൊണ്ട് വരാം..."

“ ആയിക്കോട്ടെ,.... കരുണാമയനായ കര്‍ത്താവ് ഒരു വഴി കാണിച്ചു തരും... ചേടത്തീ... സമാധാനമായിരിക്ക്... എവിട്യാ ആള്, ഒന്ന് കാണട്ടെ...."

“ഞാനിവിടെ ണ്ട്‌ അച്ചോ... "

“... ഒക്കെ ശര്യാവും, ചേട്ടാ... വിഷമിക്കണ്ടിരിക്ക്... ഡോക്ടറോട് ഞാന്‍ സംസാരിച്ചു. ഹാര്ടി്നു കംപ്ലൈന്റ്റ്‌ ഉള്ളത് കൊണ്ട് ചേടത്തിയുടെ കിഡ്നി എടുക്കാന്‍ പറ്റില്ല. അവയവ ദാനത്തിനു ആരെങ്കിലും തയ്യാറായാല്‍, തയ്യാറാവും എന്ന് തന്നെ വിചാരിക്ക്... നമുക്ക് പ്രാര്‍ത്ഥിക്കാം... പിന്നെ, ഒക്കെ നമുക്ക് ശരിയാക്കാം..."

"നിക്ക്, കൊതിയാവാണ് അച്ചോ...”

" ഹയ്... എന്തിനു കൊത്യാവുന്നു എന്നാ പറയണേ, ചേടത്തീ?”

“അച്ചന്‍ തന്നെ ചോദിച്ചോളൂ...."

" എന്തിനാ, കൃഷ്ണന്കുട്ടി ചേട്ടന് കൊതി?

"..ഒന്ന് മൂത്രമൊഴിക്കാന്‍ കൊതിയാവണു, അച്ചോ...!"

*********

അച്ചന്‍റെ ഇത്തരം പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ട ബിഷപ്പ് അച്ചനെ അരമനയിലേക്കു വിളിപ്പിച്ചു.

“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ പിതാവേ...”

“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ... പിന്നെ, എന്തൊക്കെയുണ്ട് വിശേങ്ങള്‍? ഇടവകയിലെ കാര്യങ്ങള്‍ എങ്ങനെ പോകുന്നു... കുരിശു മുക്കിലെ പുതിയ കപ്പേളയുടെ പണി എന്തായി?”

“എല്ലാം നന്നായി പോകുന്നു പിതാവേ... "

“അതിരിക്കട്ടെ, ഈ അവയവദാനം ഒക്കെ പ്രോത്സാഹിപ്പിക്കുന്നുണ്ടെ ന്നോ, അന്യമതസ്ഥരെ സഹായിക്കുന്നുണ്ടെന്നോ ഒക്കെ കേട്ടു....?!”

“ശരിയാണ് പിതാവേ...."

"സഭ ഇതിനെ അംഗീകരിക്കും എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ...?”

“തോന്നുണ്ട് പിതാവേ!”

“എന്ത്? എന്താണ് അങ്ങനെ തോണാന്‍ കാരണം?”

"പുരാണത്തില്‍ ശിബി ചക്രവര്‍ത്തി തന്‍റെ തുടയിലെ മാംസം ഒരു പ്രാവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ദാനം ചെയ്തതായി പഠിച്ചിട്ടുണ്ട്, പിന്നെ, അശരണരെ സഹായിക്കുക എന്നത് ഒരു പുണ്യ പ്രവര്‍ത്തിയല്ലേ പിതാവേ!"

" സഭയുടെ കാര്യമാണ് ഞാന്‍ ചോദിച്ചത്..." പിതാവ് ക്ഷോഭിച്ചു.

- നിറമുള്ള ചില്ലു ജനാലക്കപ്പുറത്തു നിന്ന് കുറുകികൊണ്ടിരുന്ന ഇണപ്രാവുകള്‍ ചിറകടിച്ചു പറന്നു പോയി.

“ വേദപുസ്തകത്തില്‍ പറയുന്നതിനനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിച്ചത്, പിതാവേ..."

"വേദപുസ്തകത്തില്‍ എന്ത് പറഞ്ഞൂന്നാണ് താങ്കള്‍ പറഞ്ഞു വരുന്നത്?"

" ഉല്‍പത്തി പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ, പിതാവേ: "...മനുഷ്യനു തക്കതായ ഒരു തുണ കണ്ടുകിട്ടിയില്ല.
ആകയാല്‍ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഡനിദ്ര വരുത്തി; ഉറങ്ങിക്കിടന്ന അവന്‍റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തു അതിനു പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനില്‍ നിന്ന് എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി..." "...ആദാമിന്‍റെ വാരിയെല്ലു തന്നെ ഒരു മനുഷ്യ സൃഷ്ടിക്ക് ദാനമാകുകയായിരുന്നു..."

"ഇതല്ലേ പിതാവേ, അവയവ ദാനത്തിന്‍റെ ആദ്യത്തെ ഉദാഹരണവും, സാക്ഷ്യവും.....???!"

*******

Kidney Federation of India says: When a person dies and his/her body gets cremated all these vital organs that could have given a new life to many, also perish. While these organs are not of any use to the dead person any more, they can save the life of many others, through the right decision making, pre-planning and timely action.

Organs are the most valuable legacy one can leave behind. The donated eyes continues to see the world even after the donor is gone, and other donated organs help save the lives of many.

https://www.facebook.com/photo.php?fbid=677419552268441&set=pb.100000012060771.-2207520000.1466506727.&type=3&theater

No comments:

Post a Comment