Tuesday, 22 April 2014

അത്യന്താധുനിക സമസ്യകള്‍:



-എപ്പൊ നോക്ക്യാലും ഒരു പത്രം വായന! News Paper വായിക്കാന്‍ വന്നതാണോ ഇത്രയും ദൂരം? അതോ, ഇതും കൊണ്ടാണോ ജനിച്ചത്‌?എന്താ ഇത്രയധികം  വായിക്കാന്‍? ഒന്ന് സംസാരിച്ചിരുന്നാല്‍ എന്താ?

"എന്താ പുതിയ ന്യൂസ്?"

"കോഴിക്കോട് ഹോട്ടലില്‍ വീണ്ടും Hidden Camera പിടികൂടി"

"നമുക്കവിടെ പോകണം...അവിടെയല്ലേ 'വാസ്കോ ഡ ഗാമ'  വന്ന സ്ഥലം? അതോ ഇവിടെയാണോ?"

"എന്താ ഇപ്പൊ പറഞ്ഞതിന്‍റെ അര്‍ത്ഥം ?"

"ഓ, എനിക്കത്രയെ മലയാളം അറിയൂ..."

-സ്കൂളില്‍ മലയാളം പഠിച്ചിട്ടേയില്ല. എന്നിട്ടും മലയാളം നന്നായി പറയാനും, വായിക്കാനും എഴുതാനും വരെ അറിയാം. അതും കൂടെ പഠിച്ചിരുന്ന സ്മിത വാര്യരെക്കാള്‍  നന്നായിത്തന്നെ. അവിടുത്തെ ഭാഷയും നന്നായി കൈകാര്യം ചെയ്യും... എന്നിട്ടും ഒരു appreciation നും ഇല്ല.

"ഇപ്പൊ നീയെന്താ ആലോചിച്ചത്? നിന്‍റെ കഴിവുകള്‍ ഞാന്‍ വേണ്ടത്ര appreciate ചെയ്യുന്നില്ല എന്നല്ലേ? അല്ലേ?"

"അല്ല!"

-അയ്യട! ഒടുക്കത്തെ ഒരു mind reading technique! അങ്ങനെ സമ്മതിച്ചു തന്നാലേ, പിന്നെ ഒന്നും ആലോചിക്കാന്‍ പോലും പറ്റാതെ വരും. കല്യാണം കഴിഞ്ഞ അന്നുമുതല്‍ തുടങ്ങിയതാ ഒരു mind...

"but, ഈ ഹോട്ടലില്‍ അങ്ങനെ പ്രശ്നമൊന്നും ഉണ്ടാവില്ല, അല്ലേ? കണ്ടിട്ട് അങ്ങനെ തോന്നുന്നു"

"ഉറപ്പു പറയാന്‍ പറ്റില്ല"

- ആ കോര്‍ണറില്‍ ഇരിക്കുന്ന പയ്യന്‍ തുറിച്ചു നോക്കുന്നുണ്ട്, കഴുത; പത്തിരുപതു വയസ്സുപോലും തോന്നില്ല കണ്ടാല്‍...!'... എന്താ ഇത്ര നോക്കാന്‍..., മാന്യമായി വസ്ത്രം ധരിച്ചിട്ടുണ്ടല്ലോ?

-തുറിച്ചു നോട്ടക്കാര്‍ക്ക്  എന്ത് മാന്യത, എന്ത് വസ്ത്രം! ഈ നാടിന്‍റെ ഒരു ശാപം തന്നെ ഇത്. God's own കണ്‍ട്രി!

-ഇപ്പൊ തിരക്ക് കൂട്ടാന്‍ തുടങ്ങും. ഇതൊന്നു തീര്‍ത്തിട്ട്  എഴുന്നേല്‍ക്കാം... സാവധാനം കഴിച്ചു ശീലമായിപ്പോയി.

"... വേഗമാവട്ടെ, രണ്ടു മണിക്ക് മുന്‍പേ എയര്‍ പോര്‍ട്ടില്‍  എത്തണം...

"Wash Room എവിടെയാ?, ഒന്നന്വേഷിക്കൂ"

"അത് ഇപ്പൊ... ത്തന്നെ... വേ...ണോ"

"പിന്നെ, വെറുതെ പറയുമോ?"

- ഇതു നല്ല കൂത്ത്‌!'!

“അല്ല...ഇപ്പോഴത്തെ ഓരോ...പ്രശ്നങ്ങള്‍............ ...നമുക്ക്...ഒന്നൂടെ ആലോചിച്ചിട്ട്...അല്ലെങ്കില്‍...   പിന്നെ...യായാല്‍പ്പോരെ...?”

“ഓ, ഇങ്ങനെയുണ്ടോ ഒരു... ഞാന്‍ തന്നെ ചോദിക്കാം... Hey bearer, do you have any ladies' washrooms here without hidden cameras...?!!”


https://www.facebook.com/photo.php?fbid=378302842180115&set=pb.100000012060771.-2207520000.1466507061.&type=3&theater

No comments:

Post a Comment