"...നെനക്കൊര്‍മ്മയുണ്ടോ ജാനൂ, പണ്ട് നമ്മള്‍ കിഴക്കേ പ്പാടത്ത് ഞാറു നടാനും, കള പറിക്കാനും, കൊയ്യാനും, പിന്നെ മെതിക്കാനും ഒക്കെ പോയിരുന്ന കാലം...?"
"...പിന്നെ, ഒക്കെ മറക്കാന്‍ പറ്റ്വോ...ലക്ഷ്മീ..."
"...എന്തെല്ലാം കണ്ടു; എന്തെല്ലാം കഴിഞ്ഞിരിക്കുണൂ...ഇളയവന് രണ്ടു തികയുന്നേനു മുമ്പാ പിള്ളേരുടെ അച്ഛന്‍ പോയത്... ഇപ്പൊ, ഓര്‍ക്കുമ്പോ...ജഗദീശ്വരന്‍ കാത്തു..."
"കുറെ കഷ്ടപ്പാട് സഹിച്ചു, ന്നാലും ഇപ്പൊ മക്കളെല്ലാം നല്ല നിലയിലായില്ലേ....? ഇനിയുള്ള കാലം സന്തോഷമായിട്ടിരിക്കണം, ലക്ഷ്മീ...നിന്‍റെ മക്കളെല്ലാം സ്നേഹമുള്ളവരാ..."
"...കിടന്നു കഷ്ടപ്പെടുത്താനിടവരുത്തരുതേ എന്നൊരു പ്രാര്‍ത്ഥന യേയുള്ളൂ ന്‍റെ ജാനൂ...ആട്ടെ, നിന്‍റെ വിശേഷം ചോദിച്ചില്ലാലോ..."
"അങ്ങനെ പോണു, ഇപ്പത്തിരി ആശ്വാസണ്ട്...ന്നാലും മരുന്ന് മുടക്കാന്‍ പറ്റില്ലാലോ..."
"പിന്നെ, ജാനൂ, ഞാന്‍ യാത്ര പറയാന്‍ വന്നതാ..."
"യാത്ര പറയ്യേ...ന്താത്...?"
"മൂത്തവന് സ്ഥലം മാറ്റല്ലേ...പട്ടണത്തിലേക്ക്... അപ്പൊ അവരെല്ലാരും കൂടി തീരുമാനിച്ചു, നിക്കൊരു വീട് ഏര്‍പ്പാടക്കീത്രേ... ദൂരെയെങ്ങാണ്ട്..."
"അത് നന്നായി... ഇപ്പോഴത്തെ ദുരിതം മാറിക്കിട്ടൂലോ...പക്ഷെ, അവിടെ നീ ഒറ്റക്ക്...?"
"ഹയ്, ഒറ്റക്കല്ലാലോ ജാനൂ...നമ്മളെപ്പോലെ ഒരു പാട് പേരുണ്ടാവും ത്രേ... നീ പറഞ്ഞത് ശരിയാ, ന്‍റെ മക്കള് സ്നേഹമുള്ളവരാ- "
https://www.facebook.com/photo.php?fbid=375648382445561&set=pb.100000012060771.-2207520000.1466507061.&type=3&theater

No comments:
Post a Comment