ആദ്യത്തെ വിമാന യാത്രയാണ് ഇപ്പൊ കഴിഞ്ഞത്. കോയമ്പത്തൂര്‍ നിന്നും 6:15 ന്‍റെ Sharja Flight. Two & half hours only!
-ഭാഗ്യം സെക്യൂരിറ്റി ചെക്കിംഗ് എല്ലാം കുഴപ്പമില്ലാതെ കഴിഞ്ഞു. Baggage വേഗം തന്നെ കിട്ടി. എല്ലാമേ കടവുള്‍ കടാക്ഷം.
-ഇനി വിസ കിട്ടാനുണ്ട്. ഇവിടെ Wait ചെയ്യാനാണ് ആ താടിക്കാരന്‍ സെക്യൂരിറ്റി പറഞ്ഞത്- വലതു വശത്തെ കൌണ്ടറില്‍ Announce ചെയ്യുമത്രേ. ഓരോരുത്തരെയായി വിളിക്കുന്നുണ്ട്.
-കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രയയക്കുമ്പോ അവളുടെ കണ്ണു നിറഞ്ഞിരുന്നു. ഈ മുപ്പതു വര്‍ഷത്തെ ദാമ്പത്യത്തിനടക്ക് ആദ്യമായാണ് പിരിഞ്ഞിരിക്കുന്നത്-അതും ഇരുപതു ദിനം.
-ഒരു വിസക്ക് ഒമ്പതിനായിരം രൂപയാവുമത്രേ... എന്നാലും അവളെക്കൂടെ കൂട്ടാമായിരുന്നു -
-വിശ്വത്തിനിപ്പോ ഇരുപതിനായിരം രൂപയായാലും ഒരു പ്രശ്നമാവില്ല... അവനു തന്നെ രണ്ടു ലക്ഷത്തിനു മേലെ ശംബളമുണ്ടല്ലോ? പഠിപ്പിച്ച് ഒരു Chartered Accountant ആക്കിയില്ലേ?
-പക്ഷെ, സ്വന്തം മകനായാലും അങ്ങനെ ചിന്തിക്കുന്നത് ശരിയല്ല... അവര്‍ക്ക് അവരുടെതായ Priorities കാണും...
-ഒരുപാട് വഴിപാടു നേര്‍ന്നുണ്ടായ ഒരേ ഒരു കുഴന്തയാണ്. എല്ലാം വിശ്വനാഥ സ്വാമികള്‍ തന്‍ കടാക്ഷം- അതോണ്ട് ആ പേര് തന്നെ വച്ചു - വിശ്വനാഥ്.
"കാശിയില്‍ പകുതി കല്‍പാത്തി" എന്നാണല്ലോ?
- ഇക്കഴിഞ്ഞ തുലാമാസത്തിലെ രഥോത്സവത്തോടനുബന്ധിച്ചു നടന്ന സംഗീതോത്സവം ഗംഭീരമായി.
-മണി അയ്യര്‍ റോഡിലെ, ഡി കെ പട്ടമ്മാള്‍ നഗര്‍ വേദിയില്‍, സഞ്ജയ് സുബ്രഹ്മണ്യത്തിന്‍റെ കച്ചേരി... എസ് വരദരാജന്‍ വയലിന്‍......'...നെയ്‌വേലി വെങ്കിടേഷിന്റെ മൃദംഗം അതി ഗംഭീരം.... ഘടത്തില്‍ ട്രിച്ചി മുരളിയും നന്നായി... പ്രമാദം, പ്രമാദം... പുതിയ തലമുറയായാലും നല്ലത്, നല്ലത് തന്നെ.
- അല്ല, ഇതുവരെ പേരു വിളിച്ചു കേട്ടില്ലല്ലോ? ഓരോന്നാലോചിച്ചു സമയം പോയതറിഞ്ഞില്ല...
-വിസ deposit ചെയ്തിട്ടുണ്ട് എന്നാണല്ലോ പറഞ്ഞത്... ഒന്നൂടെ ഫോണ്‍ ചെയ്യണോ?
വേണ്ട, ഇവിടെ കൌണ്ടറില്‍ ചോദിച്ചു നോക്കാം-ഫോണ്‍ അത്യാവശ്യത്തിനെ ഉപയോഗിക്കാവൂ!
- കൌണ്ടറിലെ പെണ്‍കുട്ടി എന്തോ വായിക്കുന്നുണ്ട്, ഇടയ്ക്കു പതിഞ്ഞ ചിരി. തലയിലെ കറുത്ത ഡ്രസ് ഇടയ്ക്കിടെ വിരല്‍ കൊരുത്തു വലിക്കുന്നുമുണ്ട് ... -അപ്പൊ എല്ലാവരും പോയോ?
"Excuse me ma'm, I came by 20:45hrs Air Arabia Flight... awaiting for my visa...."
"Show me your passport... oh! your name is 'Another man Superman'... here is your Visa... I've been calling you since beginning... where were you?!"
"Thank you, but, sorry; it's not 'another man superman'... my name is 'ANANTHARAMAN SUBBURAMAN'
https://www.facebook.com/photo.php?fbid=391272007549865&set=pb.100000012060771.-2207520000.1466507059.&type=3&theater

one of my favourites
ReplyDelete